Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2021 12:01 AM GMT Updated On
date_range 25 July 2021 12:01 AM GMTആറളം ഫാം: വികസന പദ്ധതികൾക്ക് തിരിച്ചടിയായി കാട്ടാനശല്യം
text_fieldsആറളം ഫാം: വികസന പദ്ധതികൾക്ക് തിരിച്ചടിയായി കാട്ടാനശല്യംരണ്ട് വർഷത്തിനിടെ ഫാമിൽ ആയിരക്കണക്കിന് തെങ്ങും മറ്റ് കാർഷിക വിളകളുമാണ് കാട്ടാനകൾ നശിപ്പിച്ചത്കേളകം: ആറളം ഫാമിന് പ്രതീക്ഷയേകി വൈവിധ്യവത്കരണ പദ്ധതികൾക്ക് സർക്കാർ കോടികൾ വകയിരുത്തുമ്പോഴും ആശങ്ക ബാക്കിയാക്കി കാട്ടാന ശല്യം. ഫാം വികസനത്തിന് രണ്ട് ഘട്ടങ്ങളിലായി സർക്കാർ ഒമ്പതര കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ഫാമിൻെറ കൃഷിയിടത്തിൽനിന്ന് 38 ഓളം കാട്ടാനകളെയാണ് വനത്തിലേക്ക് തുരത്തിയത്. വനാതിർത്തിയിൽ കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വനത്തിലേക്ക് കടന്ന ആനകളിൽ പകുതിയിലധികവും കൃഷിയിടത്തിൽ തന്നെ തിരികെയെത്തി. വൻ കൃഷിനാശമാണ് ഒരോ വർഷവും ഇവിടെ ഉണ്ടാകുന്നത്. ആനപ്രതിരോധ മാർഗങ്ങൾ ഫലപ്രദമാക്കിയില്ലെങ്കിൽ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവും. കഴിഞ്ഞ രാത്രി ആദിവാസി പുനരധിവാസ മിഷൻ ഓഫിസിന് മുന്നിലെ നിറയെ കായ്ഫലമുള്ള തെങ്ങ് കാട്ടാന കുത്തിവീഴ്ത്തിയിരുന്നു. കശുമാവ് നഴ്‌സറിയുടെ കമ്പിവേലിയും നശിപ്പിച്ചു. വികസന പ്രവർത്തനങ്ങളോടൊപ്പം വനാതിർത്തിയിൽ ആനമതിൽ നിർമിക്കാനുള്ള നടപടികളും പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായി. രണ്ട് വർഷത്തിനിടെ ആറളം ഫാമിൽ ആയിരക്കണക്കിന് തെങ്ങും മറ്റ് കാർഷിക വിളകളുമാണ് കാട്ടാനകൾ നശിപ്പിച്ചത്.
Next Story