Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2021 12:02 AM GMT Updated On
date_range 24 July 2021 12:02 AM GMTവിധവകൾക്ക് തണലായി സഹായ കേന്ദ്രം ഒരുങ്ങി
text_fieldsവിധവകൾക്ക് തണലായി സഹായ കേന്ദ്രം ഒരുങ്ങിവിധവകളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലതലത്തില്‍ ഏകോപിപ്പിക്കുംകണ്ണൂർ: ജില്ലയിൽ വിധവകൾക്ക് തണലൊരുക്കാൻ സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങി. വിഡോ സെല്ലിന് കീഴിലുള്ള ഹെൽപ് െഡസ്ക്കിനാണ് കണ്ണൂരിൽ തുടക്കമായത്. വിധവകളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലതലത്തില്‍ ഏകോപിപ്പിക്കുന്നതിനാണ് െഡസ്ക് പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ ജില്ലയിലെ വിധവകളുടെ സ്ഥിതിവിവര കണക്കുകൾ ഫോൺ വഴി ശേഖരിക്കും. ജില്ല കലക്ടർ ചെയർമാനായാണ് വിഡോ സെൽ പ്രവർത്തിക്കുക. ജില്ല വിമൻ പ്രൊട്ടക്ഷൻ ഓഫിസറാണ് സെല്ലിൻെറ സി.ഇ.ഒ ആയി പ്രവർത്തിക്കുക. സിവില്‍ സ്റ്റേഷനിലെ വനിത ശിശു വികസന വകുപ്പ് വിമൻ പ്രൊട്ടക്ഷന്‍ ഓഫിസിനോട് ചേര്‍ന്നാണ് ഹെൽപ് െഡസ്ക് പ്രവർത്തിക്കുക. മുൻ മന്ത്രിയും എം.എൽ.എയുമായ കെ.കെ. ശൈലജ, തലശ്ശേരി സബ് കലക്ടർ അനുകുമാരി, ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്ജിയുമായ രാമു രമേഷ് ചന്ദ്ര ബാനു എന്നിവർ കേന്ദ്രം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. കാനന്നൂർ ഇന്നര്‍ വീല്‍ ക്ലബാണ് ആദ്യഘട്ടത്തിൽ സഹായം ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഫോൺ, കമ്പ്യൂട്ടറുകൾ, ജീവനക്കാരി എന്നിവയാണ് ഇന്നര്‍വീല്‍ ക്ലബിൻെറ നേതൃത്വത്തിൽ ഒരുക്കിയത്. ............................................................'മിസ്ഡ് കാൾ' അടിച്ചാൽ തിരിച്ചുവിളിക്കുംകണ്ണൂർ: ഹെൽപ് ലൈൻ സഹായം ആവശ്യമുള്ള വിധവകൾ 8129469393 എന്ന നമ്പറിൽ രാവിലെ ഒമ്പതിനും അഞ്ചിനും ഇടയിൽ മിസ്ഡ് കാൾ അടിച്ചാൽ മാത്രം മതി. തുടർന്ന് ഹെൽപ് െഡസ്ക് ജീവനക്കാർ ഈ നമ്പറിൽ അടുത്ത ദിവസങ്ങളിൽ സഹായം ആവശ്യമുള്ളവരെ ഫോണിലൂടെ തിരിച്ച് ബന്ധപ്പെടും. -------------------------------------പടം -former minister visit -കണ്ണൂരിൽ ആരംഭിച്ച വിഡോ സെല്ലിന് കീഴിലുള്ള ഹെൽപ് െഡസ്ക് കെ.കെ. ശൈലജ സന്ദർശിക്കുന്നു...................................................................സ്ത്രീധന നിരോധനം: വനിത സംഘടനകള്‍ക്ക് അപേക്ഷിക്കാംകണ്ണൂർ: സ്ത്രീധന നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനായി വനിത ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ള വനിത സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതാക്ഷേമം/ സംരക്ഷണം, സ്ത്രീകള്‍ക്കുള്ള പരിശീലനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സാമൂഹിക തിന്മക്കെതിരായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക സംഘടന, ദുര്‍ബല ജനവിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട വിലാസം: ജില്ല വനിത ശിശുവികസന ഓഫിസ്, സിവില്‍ സ്റ്റേഷന്, കണ്ണൂര്‍. ഫോണ്‍: 0497 2700708.
Next Story