Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ല ടി.ബി സെൻറർ...

ജില്ല ടി.ബി സെൻറർ പുതിയ കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
ജില്ല ടി.ബി സൻെറർ പുതിയ കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കണ്ണൂർ: ജില്ല ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ടി.ബി സൻെറര്‍ ആന്‍ഡ് എയ്​ഡ്​സ് കണ്‍ട്രോള്‍ റൂമിനായി നിർമിച്ച പുതിയ കെട്ടിടത്തി​ൻെറ ഉദ്ഘാടനം ശനിയാഴ്​ച ഉച്ചക്ക്​​ 12ന്​ പള്ളിക്കുന്നില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്​ഘാടനം നിർവഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ജില്ലയിലെ ടി.ബി, എയ്​ഡ്​സ് കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനം ഇതുവരെ താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സെന്‍ട്രല്‍ ഡിവിഷന്‍ നല്‍കിയ ഡിജിറ്റല്‍ എക്‌സ്​റേ യന്ത്രം ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ജില്ല പഞ്ചായത്തി​ൻെറ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ടി.ബി ട്രൈബല്‍ ന്യുട്രീഷന്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ നിർവഹിക്കും.
Show Full Article
TAGS:
Next Story