Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2021 5:29 AM IST Updated On
date_range 23 July 2021 5:29 AM ISTകടലോരത്തിെൻറ മനസ്സറിഞ്ഞ പിതാവ്
text_fieldsbookmark_border
കടലോരത്തിൻെറ മനസ്സറിഞ്ഞ പിതാവ് മദര്‍ തെരേസ കോളനി സ്ഥാപിച്ച് അമ്പതോളം കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും ലഭിക്കുന്നതിന് മുന്‍കൈയെടുത്തു കണ്ണൂർ: ദേവാലയത്തിൻെറയും മതത്തിൻെറയും അതിരുകൾക്ക് വിശാലമായ അർഥം നൽകിയ പിതാവാണ് കണ്ണൂരിൽ നിര്യാതനായ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ. കണ്ണൂരിലെത്തി 23 വർഷം കൊണ്ട് നാടിൻെറ മനസ്സിൽ ജനകീയനായി മാറാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. പ്രത്യേകിച്ച് കടലോരത്തിൻെറ മനസ്സറിഞ്ഞാണ് ഇദ്ദേഹം പ്രവർത്തിച്ചത്. തയ്യില്‍ സൻെറ് ആൻറണീസ് ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിക്കുമ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. മദര്‍ തെരേസ കോളനി സ്ഥാപിച്ച് അമ്പതോളം കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും ലഭിക്കുന്നതിന് മുന്‍കൈയെടുക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാനുതകുന്ന രീതിയിലുള്ള സ്കോളര്‍ഷിപ്പുകള്‍ ആരംഭിച്ചതും കടക്കെണിയിലായ മത്സ്യത്തൊഴിലാളികള്‍ക്കായി പലിശരഹിത വായ്പ പദ്ധതി രൂപവത്കരിച്ചതും പ്രത്യേകം ശ്രദ്ധേയമായിരുന്നു. കണ്ണൂര്‍ രൂപതയുടെ വികാരി ജനറലായി സേവനം ചെയ്യുമ്പോള്‍ തന്നെ ചാലയിലുള്ള അമലോത്ഭവമാത ദൈവാലയത്തിൻെറ വികാരി കൂടിയായിരുന്നു. തെക്കേ ഇന്ത്യയിലെ തോട്ടം ഉടമകളുടെ സംഘടനയായ 'ഉപാസി'യില്‍ എക്സിക്യൂട്ടിവ് അംഗം, കണ്ണൂരിലെ ചിരി ക്ലബിലെ സജീവ പ്രവര്‍ത്തകൻ, മത്സ്യത്തൊഴിലാളി സംഘടനകളുടെ ഏകോപന സമിതി ചെയർമാൻ, വൈത്തിരി പഞ്ചായത്ത് ജനപ്രതിനിധി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഇദ്ദേഹം കണ്ണൂരിലെ വേറിട്ട വ്യക്തിത്വത്തിനുടമയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story