Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2021 11:58 PM GMT Updated On
date_range 22 July 2021 11:58 PM GMTആശ്വാസത്തിെൻറ മധുരം; ആയിരം കടന്ന് പുനർജനി
text_fieldsആശ്വാസത്തിൻെറ മധുരം; ആയിരം കടന്ന് പുനർജനി പരിയാരം ഗവ. ആയുർവേദ കോളജിൽ കോവിഡ് മുക്തരായ ആയിരം പേരെ ചികിത്സിച്ചുപയ്യന്നൂർ: കോവിഡ് മുക്തരായവർക്കുള്ള ആയുർവേദചികിത്സ പദ്ധതിയായ പുനർജനിയിൽ ആയിരം പേരെ ചികിത്സിച്ച് പരിയാരം ഗവ. ആയുർവേദ കോളജ് പുതിയ നാഴികക്കല്ല് പിന്നിട്ടു. ശാസ്ത്രീയ ഗവേഷണ പദ്ധതിയിലുൾപ്പെടുത്തി 1000 പേരുടെയും ആരോഗ്യപ്രശ്നങ്ങൾ വിശദമായി നിരീക്ഷിച്ചുവരുകയാണ്.കോവിഡിൻെറ തുടക്കംമുതൽ കോളജ് ആശുപത്രിയിൽ ആരംഭിച്ച ആയുർരക്ഷാ ക്ലിനിക്ക് വഴി രോഗപ്രതിരോധത്തിനും ചികിത്സക്കും പുനരധിവാസത്തിനും ആവശ്യമായ വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പാക്കിയത്. രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകി വകുപ്പ് നടപ്പാക്കിയ സ്വാസ്ഥ്യം (60 വയസ്സിൽ താഴെയുള്ളവർക്കുള്ള കോവിഡ് രോഗപ്രതിരോധ പദ്ധതി), സുഖായുഷ്യം (കോവിഡ് പശ്ചാത്തലത്തിലുള്ള പ്രത്യേക വൃദ്ധജനാരോഗ്യ പരിപാലനപദ്ധതി), അമൃതം (ക്വാറൻറീനിലുള്ളവർക്കുള്ള രോഗപ്രതിരോധ പദ്ധതി), പുനർജനി (കോവിഡ് ബാധിച്ച് ഭേദമായവരിൽ ആരോഗ്യ പുനഃസ്ഥാപനത്തിനുള്ള പദ്ധതി) എന്നിവ ആയുർരക്ഷാ ക്ലിനിക്കിനു കീഴിൽ സജീവമായിരുന്നു. എല്ലാ പദ്ധതികളും ഇപ്പോഴും തുടർന്നുവരുന്നു.പലർക്കും കോവിഡിനുശേഷമുണ്ടായ ശ്വാസവൈഷമ്യം, കിതപ്പ്, ക്ഷീണം, വേദനകൾ, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, മാനസികാസ്വാസ്ഥ്യങ്ങൾ എന്നിവ ആയുർവേദ ഔഷധങ്ങളും യോഗചികിത്സകളും വഴി ഫലപ്രദമായി സുഖപ്പെടുത്താൻ കഴിഞ്ഞു. ഇത്തരക്കാർക്കുള്ള കിടത്തിച്ചികിത്സയും നടന്നുവരുന്നു. വിവിധ സ്പെഷാലിറ്റി വിഭാഗങ്ങളിലായി വിദഗ്ധ പരിശോധനയും ചികിത്സയും തുടരുന്നുണ്ട്. എല്ലാം സ്വസ്ഥവൃത്ത വിഭാഗത്തിൻ കീഴിൽ കൃത്യമായ ഗവേഷണ പദ്ധതികളിലൂടെയാണ് പുരോഗമിക്കുന്നത്.രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യവും മൂന്നാം തരംഗത്തിനുള്ള സാധ്യതയും പരിഗണിച്ച് ആയുർരക്ഷാ ക്ലിനിക്ക് കൂടുതൽ കാര്യക്ഷമമാക്കിയതായും മരുന്നിൻെറ ലഭ്യത ഉറപ്പുവരുത്തിയതായും ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ഗോപകുമാർ അറിയിച്ചു.
Next Story