Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2021 11:58 PM GMT Updated On
date_range 22 July 2021 11:58 PM GMTവനിത സംരംഭകർക്ക് കൈത്താങ്ങായി ജില്ല പഞ്ചായത്ത്
text_fieldsവനിത സംരംഭകർക്ക് കൈത്താങ്ങായി ജില്ല പഞ്ചായത്ത്കണ്ണൂർ: വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി ജില്ല പഞ്ചായത്ത്. 2021-22 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇതിന് വഴിയൊരുക്കുന്നത്. വനിത സൂക്ഷ്മ സംരംഭങ്ങൾക്ക് റിവോൾവിങ് ഫണ്ട്, കുടുംബശ്രീ വിനത സംരംഭകർക്ക് ധനസഹായം എന്നീ രണ്ട് പദ്ധതികളാണ് ഇൗ വർഷം ജില്ല പഞ്ചായത്ത് വനിതകൾക്കായി പ്രേത്യകം നടപ്പാക്കുന്നത്. റിവോൾവിങ് ഫണ്ട് പദ്ധതിയിൽ 18 മുതൽ 60വരെ പ്രായപരിധിയുള്ളതും ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരുമായ വനിതകൾക്ക് അപേക്ഷിക്കാം. ഗ്രൂപ് സംരംഭങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നത്. ഒരു ഗ്രൂപ്പിൽ അഞ്ചിൽ കുറയാത്ത വനിതകൾ ഉണ്ടായിരിക്കണം. പരമാവധി അഞ്ചു ലക്ഷം രൂപ റിവോൾവിങ് ഫണ്ടായി അനുവദിക്കും. തുടങ്ങാനിരിക്കുന്ന സംരംഭത്തിൻെറ അടങ്കൽ ചുരുങ്ങിയത് 10 ലക്ഷം രൂപയായിരിക്കണം. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനു പുറമെ നിലവിലുള്ള സംരംഭങ്ങളുടെ വൈവിധ്യവത്കരണം, വിപുലീകരണം എന്നിവയും പരിഗണിക്കും. പൂർണമായും പലിശരഹിതമായി ലഭിക്കുന്ന റിവോൾവിങ് ഫണ്ട് നാല് വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും. വായ്പത്തുകയുടെ മുഴുവൻ പലിശയും തുടർ വർഷങ്ങളിൽ പലിശ സബ്സിഡിയായി സംരംഭകർക്ക് നൽകും. ആകെ അടങ്കലിൻെറ 85 ശതമാനം പരമാവധി മൂന്നു ലക്ഷം രൂപവരെ കുടുംബശ്രീ വനിത സൂക്ഷ്മ സംരംഭങ്ങൾ ധനസഹായം പദ്ധതിയിൽ സബ്സിഡി ലഭിക്കും. അതത് ഗ്രാമപഞ്ചായത്തുകളിൽ ആഗസ്റ്റ് അഞ്ചിനകം അപേക്ഷിക്കണം. അപേഷാഫോറം ഗ്രാമപഞ്ചായത്ത് ഒാഫിസുകളിലും കുടുംബശ്രീ സി.ഡി.എസ് ഒാഫിസുകളിലും ലഭിക്കും. ഫോൺ: 0497 2702080, 9744707879.
Next Story