Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചാന്ദ്രദിനത്തെ...

ചാന്ദ്രദിനത്തെ വരവേൽക്കാൻ 'അമ്പിളിത്തേര്'

text_fields
bookmark_border
ചാന്ദ്രദിനത്തെ വരവേൽക്കാൻ 'അമ്പിളിത്തേര്' കണ്ണൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല ബാലവേദിയുടെ നേതൃത്വത്തിൽ ചാന്ദ്രദിനത്തെ വരവേൽക്കാൽ 'അമ്പിളിത്തേര്' അരങ്ങേറി. പരിഷത്ത് എടക്കാട് മേഖല കുട്ടിക്കൂട്ടമാണ് പരിപാടിക്ക് ഓൺലൈനിൽ ആതിഥ്യം വഹിച്ചത്. എടക്കാടിന് പുറത്ത് 13 മേഖലകളിൽനിന്നായി 90 കുട്ടികളും പങ്കാളിയായി. വി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഐ.എസ്.ആർ.ഒ ഹൈദരാബാദ് സ്​റ്റേഷനിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. പി.എം. സിദ്ധാർഥൻ, ചന്ദ്രനെ സംബന്ധിച്ച് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ശാസ്ത്രാധ്യാപകൻ എം.പി. സനൽകുമാർ മോഡറേറ്ററായി. പരിഷത്ത്​ ജില്ല പ്രസിഡൻറ്​ പി.കെ. സുധാകരൻ സെക്രട്ടറി പി.പി. ബാബു എന്നിവർ സംസാരിച്ചു. ബാലവേദി ജില്ല കൺവീനർ എം.വി. മുരളിധരൻ, പി. സൗമിനി, ബി.പി. വിപിന, കെ.പി. രാമകൃഷ്​ണൻ, കെ.വി. ദിലീപ് കുമാർ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എടക്കാട് മേഖല സെക്രട്ടറി പി. വരൂൺ സ്വാഗതവും മേഖല കൺവീനർ ഹരീഷ് കുറുവ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story