Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2021 11:58 PM GMT Updated On
date_range 20 July 2021 11:58 PM GMTടാഗോർ പ്രതിമ സ്ഥാപിച്ചു
text_fieldsടാഗോർ പ്രതിമ സ്ഥാപിച്ചുതളിപ്പറമ്പ്: ടാഗോർ വിദ്യാനികേതനിലെ രവീന്ദ്രനാഥ ടാഗോറിന്‍റെ 10 അടി ഉയരമുള്ള പൂർണകായ പ്രതിമ മന്ത്രി എം.വി. ഗോവിന്ദൻ അനാച്ഛാദനം ചെയ്തു. 29 വർഷം മുമ്പ് നിർമിച്ച ടാഗോറിന്‍റെ പൂർണകായ പ്രതിമ 2021ൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സ്കൂളിന് മുന്നിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ശിൽപം സ്കൂളിനു മുന്നിലെത്തിച്ച് അനുയോജ്യ പീഠം നിർമിച്ചാണ് പ്രതിമ സ്ഥാപിച്ചത്. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. റജില, സ്കൂൾ പ്രിൻസിപ്പൽ എം. പ്രസന്ന, എൻ.വി. രാമചന്ദ്രൻ, തോമസ് ഐസക്ക് തുടങ്ങിയവർ സംസാരിച്ചു.
Next Story