Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2021 11:58 PM GMT Updated On
date_range 20 July 2021 11:58 PM GMTപ്ലസ് വണ്‍ സീറ്റ്: ഇത്തവണ വിലപേശാൻ മാനേജ്മെൻറുകൾ
text_fieldsപ്ലസ് വണ്‍ സീറ്റ്: ഇത്തവണ വിലപേശാൻ മാനേജ്മൻെറുകൾ ശ്രീകണ്ഠപുരം: എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളുടെ എണ്ണം കുത്തനെയുയർന്നതോടെ ലാഭത്തിൽ കണ്ണുനട്ട് സ്‌കൂള്‍ മാനേജ്‌മൻെറുകൾ. എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മൻെറുകള്‍ക്ക് നിശ്ചിത ശതമാനം സീറ്റില്‍ ഇഷ്ടമുള്ളവരെ പ്രവേശിപ്പിക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. ഈ സീറ്റുകള്‍ പണം വാങ്ങി വില്‍ക്കാറാണ് പതിവ്. ഈ വര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരില്‍ നാലില്‍ ഒരാൾക്കുപോലും ഇഷ്ടപ്പെട്ട വിഷയത്തിലും വിദ്യാലയത്തിലും പ്രവേശനം ലഭിക്കില്ല. ഈ സാഹചര്യത്തിൽ പലരും മാനേജ്‌മൻെറ് സീറ്റിനായി ശ്രമിക്കും. സീറ്റ് കുറവും ആവശ്യക്കാര്‍ കൂടുതലുമാണെന്ന് അറിഞ്ഞതോടെയാണ് മാനേജ്‌മൻെറുകൾ വിലപേശലിന് നീക്കം തുടങ്ങിയത്. ഫോൺ വഴിയും മറ്റും ജില്ലയിൽ പറഞ്ഞ പണം നൽകി പലരും സീറ്റ് ഉറപ്പിച്ചുതുടങ്ങി. കൂടുതൽ പണമെറിയുന്നവർക്ക് സീറ്റ് നൽകാനുള്ള തന്ത്രം മാനേജ്മൻെറ് തുടങ്ങിയതോടെ രക്ഷിതാക്കളും വിദ്യാർഥികളും പരക്കം പായുന്ന സ്ഥിതിയാണുള്ളത്.കഴിഞ്ഞതവണ ലഭിച്ചതിന്‍റെ മൂന്നിരട്ടിയോളം പണം കോഴയായി ഈടാക്കാനാണ് ചില മാനേജ്മൻെറുകളുടെ ശ്രമം. അധ്യാപക നിയമനമാണ് സാധാരണ സ്‌കൂള്‍ മാനേജ്‌മൻെറുകള്‍ക്ക് ലക്ഷങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗം. ഇപ്പോള്‍ പ്ലസ്‌വണ്‍ സീറ്റിനും വന്‍ ഡിമാൻഡ് വന്നതോടെ മാനേജ്‌മൻെറിന് ചാകരയായിരിക്കുകയാണ്. മാർക്ക്ലിസ്റ്റ് വന്നില്ലെങ്കിലും നഗരങ്ങളിലെ പ്രധാന സ്കൂളുകളിൽ സീറ്റ് ഉറപ്പിക്കാൻ സമ്പന്നരായ ചിലർ രംഗത്തിറങ്ങിയതോടെ സാധാരണക്കാരായ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലുമായി. സീറ്റിൻെറ കാര്യത്തിൽ പ്രതിസന്ധി ഉയർന്നതോടെ എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികൾക്ക് പഴയതുപോലെ ആഹ്ലാദവുമില്ല. മുഴുവന്‍ വിഷയത്തിലും 90 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടും പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന തിരിച്ചറിവാണ് അവരുടെ ആഹ്ലാദം കുറച്ചത്.കഴിഞ്ഞ വർഷംവരെ ഹ്യുമാനിറ്റീസ് വിഷയത്തിന് പലയിടത്തും സീറ്റ് ബാക്കിയാവുകയും സയൻസിനും കോമേഴ്സിനും വേഗത്തിൽ എ പ്ലസുകാർ എത്തുകയുമാണ് പതിവ്. ഇത്തവണ ഹ്യുമാനിറ്റീസടക്കം എല്ലാറ്റിലും മുഴുവൻ എ പ്ലസുകാർ കയറുമെന്നുറപ്പാണ്.
Next Story