Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2021 12:05 AM GMT Updated On
date_range 20 July 2021 12:05 AM GMTസിറ്റി സ്‌കൂൾ പൂർവവിദ്യാർഥികളുടെ മൊബൈൽ ചലഞ്ച്
text_fieldsസിറ്റി സ്‌കൂൾ പൂർവവിദ്യാർഥികളുടെ മൊബൈൽ ചലഞ്ച് പടം....POORVA VIDYARTHI CITY SCHOOL മൊബൈൽ ചലഞ്ച് ഉദ്‌ഘാടനം ജസ്റ്റിസ് കൗസർ എടപ്പകത്ത് നിർവഹിക്കുന്നു (പടം knr deskൽ അയക്കും)കണ്ണൂർ സിറ്റി: സിറ്റി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ വിദ്യാഭ്യാസം തടയപ്പെട്ട വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്‌തു.കോവിഡ് മൂലം വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റം നിർധന കുടുംബങ്ങൾക്ക് വലിയ ബാധ്യതയായി മാറിയെന്നും പല നിർധനരായ മിടുക്കരായ വിദ്യാർഥികളും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നില്ലെന്നും കണ്ടെത്തിയ അധ്യാപകരാണ് എൻെറ കുട്ടിക്ക് ഒരു മൊബൈൽ എന്ന ചലഞ്ച് സ്‌കൂളിൽ ആരംഭിച്ചത്. എന്നാൽ, നിരവധി കുട്ടികൾക്ക് പ്രയാസം ഉണ്ട് എന്ന് തിരിച്ചറിഞ്ഞ പൂർവവിദ്യാർഥികൾ ഈ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ സന്നദ്ധ കൂട്ടായ്മയുടെയും പ്രവാസികളുടെയും പിന്തുണയോടെ ലക്ഷ്യം നേടി.പൂർവവിദ്യാർഥിയും കേരള ഹൈകോടതി ജഡ്ജിയുമായ ജസ്റ്റിസ് കൗസർ എടപ്പകത്ത് ഉദ്‌ഘാടനം ചെയ്‌തു. പൂർവവിദ്യാർഥി കൂട്ടായ്മ പ്രസിഡൻറ് ടി.എം. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അശ്രഫ് ചിറ്റുള്ളി, പ്രിൻസിപ്പൽ കെ. സുനിത ടീച്ചർ, ഹെഡ്മാസ്റ്റർ കെ.പി. അബ്ദുൽ നസീർ, നോഡൽ ഓഫിസർ പി.വി. സത്താർ, സ്നേഹസല്ലാപം കൂട്ടായ്മ അഡ്മിൻ അബു അൽമാസ്, കെ.എച്ച്.സി ട്രസ്റ്റ് യു.എ.ഇ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ആയാസ് തായത്ത്, പൂർവവിദ്യാർഥിയും റിട്ട. അധ്യാപകനുമായ അബ്ദുൽ റഹ്‌മാൻ മുൻഷി എന്നിവർ സംസാരിച്ചു. കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ പ്രസിഡൻറ് ടി.കെ. ഇഖ്ബാൽ വിശിഷ്ടാതിഥിക്ക് ഉപഹാരം സമർപ്പിച്ചു. പൂർവവിദ്യാർഥി കൂട്ടായ്മയുടെ അഡ്മിൻ ടി.എം. ഇർഷാദ് സ്വാഗതവും റഷീദ് ബപ്പത്തി നന്ദിയും പറഞ്ഞു.
Next Story