Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2021 12:02 AM GMT Updated On
date_range 20 July 2021 12:02 AM GMTദലിത് കോണ്‍ഗ്രസ് ധർണ
text_fieldsകണ്ണൂര്‍: പട്ടികജാതി ജനവിഭാഗങ്ങളുടെ വിവിധങ്ങളായ ക്ഷേമപദ്ധതിയുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ഭരണസൗകര്യം ഉപയോഗിച്ച് ഭരണാനുകൂല സംഘടന നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢസംഘം പ്രവര്‍ത്തിക്കുകയാണെന്നും പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിന് ഭരണക്കാര്‍ ഒത്താശ ചെയ്യുന്നത് വകുപ്പ് മന്ത്രി കൈയുംകെട്ടി നോക്കിനില്‍ക്കരുതെന്നും ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി പറഞ്ഞു. പട്ടികജാതി ഫണ്ട് തട്ടിപ്പിനും വകമാറ്റി ചെലവഴിക്കുന്നതിനും ലാപ്‌സാക്കുന്നതിനുമെതിരെ ദലിത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പാച്ചേനി. ദലിത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് വസന്ത് പള്ളിയാമൂല അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കൊയിലേര്യന്‍ ദാമോദരന്‍, കാട്ടാമ്പള്ളി രാമചന്ദ്രന്‍, കുട്ടിനേഴത്ത് വിജയന്‍, ജില്ല ഭാരവാഹികളായ ബേബി രാജേഷ്, കെ. മധു തുടങ്ങിയവര്‍ സംസാരിച്ചു. പടം.....p 01
Next Story