Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2021 11:59 PM GMT Updated On
date_range 19 July 2021 11:59 PM GMTവെസ്സല്‍ ട്രാക്കിങ്, മോണിറ്ററിങ് സംവിധാനം; അപേക്ഷ ക്ഷണിച്ചു
text_fieldsവെസ്സല്‍ ട്രാക്കിങ്, മോണിറ്ററിങ് സംവിധാനം; അപേക്ഷ ക്ഷണിച്ചുകണ്ണൂർ: ആഴക്കടല്‍ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളില്‍ വെസ്സല്‍ ട്രാക്കിങ്, മോണിറ്ററിങ് സംവിധാനം ഘടിപ്പിക്കുന്ന പദ്ധതിക്ക് യാന ഉടമകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. യാനങ്ങളുടെ ഐഡൻറിറ്റി നിര്‍ണയിക്കല്‍, ജി.പി.എസ് സ്ഥാനം, സഞ്ചാരഗതി, വേഗത എന്നിവ ഉള്‍പ്പെടെ മീന്‍പിടിത്ത അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉപഗ്രഹാധിഷ്ഠിതമായി നിര്‍ണയിക്കുന്നതിന് ഉതകുന്നതാണ് പദ്ധതി. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും ഫിംസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2731081. റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കുംകണ്ണൂർ: ചൊവ്വാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനവും ബുധനാഴ്ച അവധി ദിവസവുമായിരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.എഴുത്തുപരീക്ഷ 28ന്കണ്ണൂര്‍: ഗവ.എൻജിനീയറിങ് കോളജിലെ കെ.ടി.യു പരീക്ഷ വിഭാഗത്തില്‍ ക്യാമ്പ് അസിസ്റ്റൻറ് നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള എഴുത്തുപരീക്ഷ ജൂലൈ 28ന് രാവിലെ 10ന് കോളജിലെ കമ്പ്യൂട്ടര്‍ സൻെററില്‍ നടത്തും.
Next Story