Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമോട്ടോർ തൊഴിലാളി ധർണ

മോട്ടോർ തൊഴിലാളി ധർണ

text_fields
bookmark_border
മോട്ടോർ തൊഴിലാളി ധർണകണ്ണൂർ: കേന്ദ്ര സർക്കാറി​ൻെറ ജനദ്രോഹ-തൊഴിലാളി ദ്രോഹ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള സ്​റ്റേറ്റ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കണ്ണൂരിൽ മോട്ടോർ തൊഴിലാളികൾ ധർണ നടത്തി. ടാക്സികൾക്ക് സബ്സിഡി നിരക്കിൽ പെട്രോൾ-ഡീസൽ വിതരണം ചെയ്യുക, 7500 രൂപ തൊഴിലാളി കുടുംബങ്ങൾക്ക് വിതരണം ചെയ്യുക, ക്ഷേമനിധി ബോർ‍ഡ് ആനുകൂല്യം 5000 രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. കണ്ണൂർ ആർ.എസ് പോസ്​റ്റ്​ ഓഫിസിന് മുന്നിലെ ധർണ ഫെഡറേഷൻ സംസ്ഥാന ജോയൻറ്​ സെക്രട്ടറി താവം ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. യൂനിയൻ പ്രസിഡൻറ്​ സി.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. മുള്ളങ്കണ്ടി ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. എ. മഹീന്ദ്രൻ, പി അനിൽ കുമാർ, കെ. പ്രദീപൻ എന്നിവർ സംസാരിച്ചു.photo:aituc kannur കണ്ണൂരിൽ മോട്ടോർ തൊഴിലാളികൾ നടത്തിയ ധർണ താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story