Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2021 11:58 PM GMT Updated On
date_range 19 July 2021 11:58 PM GMTവെബിനാർ നടത്തി
text_fieldsവെബിനാർ നടത്തി പയ്യന്നൂർ: സമൂഹത്തിൽ സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സ്ത്രീപർവം -സ്ത്രീ സുരക്ഷ നിയമബോധവത്കരണ വെബിനാർ നടത്തി. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരുതാത്ത കാര്യങ്ങൾ നടക്കുമ്പോൾ അതിൽ തളർന്നുപോവാതെ നിയമവഴികളിൽ പോരാടാനുള്ള ആത്മവിശ്വാസം സ്ത്രീ സമൂഹം ആർജിച്ചെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സ്ത്രീജീവിതവും സ്ത്രീസുരക്ഷ നിയമങ്ങളും എന്ന വിഷയത്തെ അധികരിച്ച് പയ്യന്നൂർ ബാറിലെ അഭിഭാഷക ടി.വി.പി. തസ്ലീന, കണ്ണൂർ ജില്ല ഭൂമിക കോഓഡിനേറ്റർ എം. രാജശ്രീ എന്നിവർ സംസാരിച്ചു. വി.എം. ഉമ മോഡറേറ്ററായിരുന്നു. അഡ്വ. സി.വി. രാമകൃഷ്ണൻ, കവയിത്രി രജനി വെള്ളോറ, മാധ്യമ പ്രവർത്തകൻ സി.പി. ശ്രീഹർഷൻ, എ.വി. ദിനേശൻ, കെ.എ. ഗീത, എം.പി. രമ, പി. രവിചന്ദ്രൻ, സി.കെ. ഹരീന്ദ്രൻ, സി.വി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. കെ. ചഞ്ചൽ പ്രഭാത് നന്ദി പറഞ്ഞു.
Next Story