Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2021 12:01 AM GMT Updated On
date_range 19 July 2021 12:01 AM GMTമുഴപ്പിലങ്ങാട് -മാഹി ബൈപാസ്: ദുരിതം വിതച്ച് വെള്ളക്കെട്ട്
text_fieldsകിഴക്ക് ഭാഗത്തുള്ള ഓവുചാലിൻെറയും സർവിസ് റോഡിൻെറയും പ്രവൃത്തി പൂർത്തിയാക്കിയില്ല മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് -മാഹി ബൈപാസ് നിർമാണത്തിൻെറ ഭാഗമായി ഓവുചാൽ നിർമിക്കാത്തത് കടുത്ത വെള്ളക്കെട്ടിന് കാരണമാകുന്നു. ഇതോടെ നിരവധി കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. മുഴപ്പിലങ്ങാട് മഠം പ്രദേശത്ത് നിർമാണത്തിൻെറ ഭാഗമായി റോഡിൻെറ പടിഞ്ഞാറ് ഭാഗത്തുമാത്രമാണ് ഓവുചാലിൻെറയും സർവിസ് റോഡിൻെറയും പ്രവൃത്തി പൂർത്തിയാക്കിയത്. കിഴക്കു ഭാഗത്തുള്ള റോഡിൻെറയും ഓവുചാലിൻെറയും പ്രവൃത്തി ഇതുവരെയും ആരംഭിച്ചിട്ടില്ല. 2017ൽ റോഡ് പ്രവൃത്തി ആരംഭിച്ച് 2020 ഓടെയാണ് ഈഭാഗം കടന്നു പോകുന്ന ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിർത്തലാക്കി ഹൈവേയുടെ മുകളിൽ പണി ആരംഭിച്ചത്. തുടർന്ന് നേരെത്തെ പൂർത്തിയാക്കിയ പഠിഞ്ഞാറ് ഭാഗത്തെ സർവിസ് റോഡിലൂടെയാണ് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. റോഡിൻെറ വീതി കുറവ് കൊണ്ട് വാഹനങ്ങൾ ഓവുചാലിൻെറ സ്ലാബിലൂടെ കയറി സ്ലാബും പൊട്ടിത്തുടങ്ങി. എന്നാൽ, കിഴക്ക് ഭാഗത്തുള്ള ഓവുചാലിൻെറയും സർവിസ് റോഡിൻെറയും പ്രവൃത്തി പൂർത്തിയാവാത്തത് കാരണം മഴക്കാലം വരുന്നതോടെ ഈ പ്രദേശത്തെ നിരവധി കുടുംബങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. മൂന്നു വർഷത്തിലധികമായി ഇവർ ഇത്തരത്തിൽ ദുരിതമനുഭവിക്കുകയാണ്. ഇത് കാരണം ഇവിടെ താമസിക്കുന്നവർക്ക് നേരിട്ട് റോഡിലേക്കെത്താനും പ്രയാസമാണ്. ഇപ്പോൾ പാതി വഴിയിലെത്തി നിൽക്കുന്ന ഓവുചാലിൻെറയും സർവിസ് റോഡിൻെറയും പണികൾ മഴ മൂലവും ലോക്ഡൗൺ നിമിത്തവും പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.
Next Story