Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2021 12:00 AM GMT Updated On
date_range 19 July 2021 12:00 AM GMTഎടൂർ-പാലത്തിൻകടവ് റോഡ് ഉടൻ യാഥാർഥ്യമാകും
text_fieldsഎടൂർ-പാലത്തിൻകടവ് റോഡ് ഉടൻ യാഥാർഥ്യമാകും ഇരിട്ടി: 135 കോടിയുടെ നവീകരണം നടക്കുന്ന എടൂർ -ആനപ്പന്തി -പാലത്തിൻകടവ് റോഡ് പ്രവൃത്തിയുടെ അവലോകന യോഗം ചേർന്നു. സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ടി.പി ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് എടൂർ -കമ്പനിനിരത്ത് -ആനപ്പന്തി -ചരൾ -കച്ചേരിക്കടവ് -പാലത്തിൻകടവ് 24 കിലോമീറ്റർ റോഡ് നവീകരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ, കയറ്റം കുറക്കൽ, കലുങ്ക് നിർമാണം എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. ബാരാപ്പോൾ മിനി ജലവൈദ്യുതി പദ്ധതിയിൽനിന്ന് ഭൂഗർഭ കേബിളുകൾ നിർമാണഘട്ടത്തിൽ സംരക്ഷിക്കാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാനും യോഗത്തിൽ തീരുമാനമായി. എം.എൽ.എക്ക് പുറമേ കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ ഷാജി തയ്യിൽ, അസി. എൻജിനീയർ കെ.വി. സതീശൻ, അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ എന്നിവർ പങ്കെടുത്തു. നിർദിഷ്ട കാലയളവിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാൻ കരാറുകാർക്ക് യോഗത്തിൽ നിർദേശം നൽകി.
Next Story