Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2021 12:00 AM GMT Updated On
date_range 19 July 2021 12:00 AM GMTദേശീയപാതയിൽ അപകടക്കെണി
text_fieldsദേശീയപാതയിൽ അപകടക്കെണി പടം.......tly court tree.jpg തലശ്ശേരി ജില്ല കോടതിക്ക് സമീപം അപകടത്തിലായ മരം ജില്ല കോടതിക്ക് സമീപം റോഡരികിൽ പാതിമുറിഞ്ഞ പുളിമരത്തിൻെറ ശിഖരം ഭീഷണിയായിതലശ്ശേരി: വാഹനങ്ങൾ ഇടിച്ച് തേയ്മാനം വന്ന മരത്തിൻെറ ശിഖരം ദേശീയപാതയിൽ അപകടഭീഷണി ഉയർത്തുന്നു.തലശ്ശേരി ജില്ല കോടതിക്ക് സമീപത്താണ് റോഡരികിൽ പാതിമുറിഞ്ഞ പുളിമരത്തിൻെറ ശിഖരം ഭീഷണിയായിട്ടുള്ളത്. ഏത് സമയവും പൊട്ടിവീഴാൻ പാകത്തിലാണ് ഇതിൻെറ കിടപ്പ്. പൊതുവെ വീതികുറഞ്ഞ ഈ ഭാഗത്തുകൂടി വശംചേർന്ന് പോകുന്ന ചരക്കുലോറികൾ തട്ടിയാണ് മരത്തടി അപകടാവസ്ഥയിലായത്. ആദ്യം ശിഖരത്തിൻെറ തോൽ അടർന്നു. ഇപ്പോൾ ശാഖയുടെ തടിതന്നെ ഏതാണ്ട് പാതിയോളം തേഞ്ഞുതീർന്നുകഴിഞ്ഞു. വാഹനങ്ങൾ തട്ടിയോ മഴക്കാറ്റിലോ മരം തന്നെ മുറിഞ്ഞുവീഴുമെന്ന നിലയിലാണ്. കടയ്ക്കലെ മണ്ണ് ഒലിച്ചുപോയതിനാൽ മരത്തിൻെറ വേരുകൾ പുറത്താണുള്ളത്. മഴ കനത്താൽ മരം കടപുഴകുമെന്ന ഭീതിയും പരിസരവാസികൾക്കുണ്ട്. വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും പേടിസ്വപ്നമായി മാറുകയാണ് ഈ മരം.
Next Story