Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2021 11:59 PM GMT Updated On
date_range 18 July 2021 11:59 PM GMTകനത്ത മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം
text_fields21, 22 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് കണ്ണൂർ: ജില്ലയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം. മലയോര മേഖലയിലടക്കം മഴ തുടരുകയാണ്. തീരദേശത്ത് ശക്തമായ മഴ കുറവാണെങ്കിലും ചാറ്റൽമഴ തുടരുകയാണ്. ജൂലൈ 20 വരെ യെല്ലോ അലര്‍ട്ട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ അറിയിപ്പ്. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജൂലൈ 21, 22 തീയതികളില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരാഴ്ചയായി ജില്ലയിൽ മഴ തുടരുകയാണ്. അതിശക്ത മഴ റിപ്പോർട്ട് ചെയ്തില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിലും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
Next Story