Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭവനനിർമാണ പദ്ധതി...

ഭവനനിർമാണ പദ്ധതി തുടങ്ങി

text_fields
bookmark_border
ഭവനനിർമാണ പദ്ധതി തുടങ്ങി ഫോട്ടോ : peoples foundation.jpg പീപിൾസ്​ ഫൗണ്ടേഷൻ ഭവനനിർമാണ പദ്ധതിയുടെ തറക്കല്ലിടൽ യഹ്യാ തങ്ങൾ മദനി നിർവഹിക്കുന്നുവീരാജ്പേട്ട: പീപിൾസ്​ ഫൗണ്ടേഷൻ നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ മംഗളൂരു ഹവ്വാ ജുമാമസ്​ജിദ് ഖതീബ് യഹ്യ തങ്ങൾ മദനി നിർവഹിച്ചു. ജമാഅത്തെ ഇസ്​ലാമി ഹിന്ദ് ദക്ഷിണ കന്നട മേഖല നാസിം യു. അബ്്ദുസ്സലാം അധ്യക്ഷത വഹിച്ചു. നെല്ലിഹുദിക്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സാബു വർഗീസ്​, ജില്ല പഞ്ചായത്ത് മെംബർ സുനിത മഞ്ജുനാഥ്, പഞ്ചായത്ത് അംഗങ്ങളായ എ.കെ. ഹകീം, എ.വി. സംശീർ, കെ.കെ. അശോക്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ കെ.ടി. ബഷീർ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്​ലാമി മേഖല സെക്രട്ടറി ഇല്യാസ്​ ഇസ്​മായിൽ, വ്യവസായി മഹ്ഫൂസ്​ എന്നിവർ മുഖ്യാതിഥികളായി. എൻ.എ. ഗഫൂർ സ്വാഗതവും ഷഫീഖ് നന്ദിയും പറഞ്ഞു. കോഴിക്കോട് ടച്ച് ചാരിറ്റബിൾ ട്രസ്​റ്റ്​, ഹ്യുമാനിറ്റേറിയൻ റിലീഫ് സൊസൈറ്റി, പീപിൾസ്​ ഫൗണ്ടേഷൻ എന്നിവ സംയുക്​തമായാണ് പദ്ധതി നടപ്പാക്കുന്നത്.
Show Full Article
TAGS:
Next Story