Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2021 11:59 PM GMT Updated On
date_range 18 July 2021 11:59 PM GMTപേരാവൂർ താലൂക്ക് ആശുപത്രി ഭൂമി ഒഴിപ്പിക്കലിന് സ്റ്റേ
text_fieldsപേരാവൂർ താലൂക്ക് ആശുപത്രി ഭൂമി ഒഴിപ്പിക്കലിന് സ്റ്റേ മൂന്നു മാസത്തേക്കാണ് ഹൈകോടതി സ്റ്റേ അനുവദിച്ചത് പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയുടെ സ്വകാര്യ വ്യക്തികൾ ൈകയേറിയഭൂമി ഒഴിപ്പിക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. ആശുപത്രിയുടെ സമീപവാസിയായ അരയാക്കൂൽ സക്കീന സമർപ്പിച്ച ഹരജിയിലാണ് മൂന്ന് മാസത്തേക്ക് സ്റ്റേ അനുവദിച്ച് ഹൈകോടതി ഉത്തരവിറക്കിയത്.ഇതോടെ, താലൂക്ക് ആശുപത്രിക്ക് ചുറ്റുമതിൽ കെട്ടാനുള്ള ആരോഗ്യവകുപ്പ് അധികൃതരുടെ നടപടി തടസ്സപ്പെടുമെന്നാണ് വിവരം. ചുറ്റുമതിൽ കെട്ടിയ ശേഷം മാത്രമേ കിഫ്ബി അനുവദിച്ച 53 കോടി രൂപയുടെ നവീകരണപ്രവൃത്തി തുടങ്ങാവൂ എന്നിരിക്കെ, ആശുപത്രിക്ക് ബഹുനില കെട്ടിടം നിർമിക്കുന്നതും വൈകാൻ സാധ്യതയുണ്ട്.ൈകയേറ്റഭൂമിയിലെ അനധികൃത നിർമാണം പൊളിച്ചുമാറ്റി സർക്കാർ ഭൂമി ഒഴിഞ്ഞുനൽകണമെന്ന ഇരിട്ടി താലൂക്ക് തഹസിൽദാറുടെ ഉത്തരവിനെതിരെ ജില്ല റവന്യൂ ഡിവിഷനൽ ഓഫിസിൽ ഹരജിക്കാരി നൽകിയ അപ്പീൽ തീർപ്പാക്കും വരെയാണ് ഹൈകോടതി സ്റ്റേ അനുവദിച്ചത്. അപ്പീൽ ഈ കാലയളവിനുള്ളിൽ തീർപ്പാക്കാൻ ആർ.ഡി.ഒക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.
Next Story