Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീഴ്പള്ളി...

കീഴ്പള്ളി -പരിപ്പ്‌തോട് പുതിയപാലത്തിന്​ കാത്തിരിപ്പ്​ നീളുന്നു

text_fields
bookmark_border
കീഴ്പള്ളി -പരിപ്പ്‌തോട് പുതിയപാലത്തിന്​ കാത്തിരിപ്പ്​ നീളുന്നു പടം :irit paripputhodu palam.jpg കീഴ്പള്ളി-പരിപ്പ്തോട് പാലം മഴ പെയ്യുമ്പോള്‍തന്നെ നിലവിലെ പാലത്തിന്​ മുകളിലൂടെ വെള്ളം ഒഴുകുന്ന അവസ്ഥഇരിട്ടി: കീഴ്പള്ളി -വിയറ്റ്‌നാം നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ പരിപ്പ്തോട് പുതിയപാലം യാഥാര്‍ഥ്യമായില്ല. ആറളം പഞ്ചായത്തിലെ കീഴ്പള്ളി -വിയറ്റ്‌നാം റോഡിലെ നീലായിമലയില്‍നിന്ന്​ ഒഴുകിവരുന്ന പരിപ്പ്‌തോട് പുഴക്ക് കുറുകെയുള്ള പുതിയപാലം എന്ന ആവശ്യമാണ് ഇനിയും നടപ്പാക്കാതെ പോകുന്നത്. ഒരു മഴ പെയ്യുമ്പോള്‍തന്നെ പാലത്തിന്​ മുകളിലൂടെ വെള്ളം ഒഴുകുന്ന അവസ്ഥയാണ്. വനത്തില്‍നിന്ന് മലവെള്ളപ്പാച്ചല്‍ വന്നാല്‍ വിയറ്റ്‌നാം, കംബോഡിയ നിവാസികള്‍ ഒറ്റപ്പെടും. നിരവധി ആദിവാസികള്‍ ഉള്‍പ്പെടെ താമസിക്കുന്ന സ്ഥലമാണ് വിയറ്റ്‌നാം. കഴിഞ്ഞ കാലവര്‍ഷങ്ങളില്‍ ഏറെ ബുദ്ധിമുട്ടിലാണ് ഇവിടത്തുകാര്‍ കഴിഞ്ഞത്. പുതിയപാലത്തിന്​ 2019 ഫെബ്രുവരിയിൽ 38 ലക്ഷം രൂപ അന്നത്തെ സർക്കാർ അനുവദിച്ചിരുന്നു. പക്ഷേ, പാലം പ്രവൃത്തി ആരംഭിച്ചില്ല. മണ്ണുപരിശോധന ഉള്‍പ്പെടെ നടത്തി. പിന്നീട് വന്ന ഭരണസമിതി 96 ലക്ഷം രൂപയുടെ എസ്​റ്റിമേറ്റ് തയാറാക്കി. അതോടൊപ്പം മറ്റു ഫണ്ടുകളും സമാഹരിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. നിലവിലെ പാലത്തിനടിയില്‍ മരങ്ങളും മറ്റും വന്ന് തങ്ങിക്കിടക്കുന്ന അവസ്ഥയുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും വിയറ്റ്‌നാം നിവാസികള്‍ക്ക് ആവശ്യപ്പെടാനുള്ളത്​ പരിപ്പ്‌തോട് പുതിയപാലം എന്ന ആവശ്യമാണ്​.
Show Full Article
TAGS:
Next Story