Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവേങ്ങാട് സീഡ് ഫാം...

വേങ്ങാട് സീഡ് ഫാം നാശത്തിലേക്ക്

text_fields
bookmark_border
വേങ്ങാട് സീഡ് ഫാം നാശത്തിലേക്ക് (Photoktba sweed farm.jpg കാടുകയറിയ വേങ്ങാട് സീഡ് ഫാം ഫാമിലെ ഏക്കർ കണക്കിന് കൃഷിസ്ഥലം തരിശായികൂത്തുപറമ്പ്: ജില്ല പഞ്ചായത്തിന് കീഴിൽ വേങ്ങാട് പ്രവർത്തിക്കുന്ന സ്​റ്റേറ്റ്​ സീഡ് ഫാം നാശത്തിലേക്ക്. സംസ്ഥാനത്തുടനീളം കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴാണ് ഫാമിലെ ഏക്കർകണക്കിന് കൃഷിസ്ഥലം തരിശായി കിടക്കുന്നത്. മൂന്നു വിള നെൽകൃഷി ചെയ്യേണ്ട ഭൂരിഭാഗം വയലും തരിശിട്ടിരിക്കുകയാണ്. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ പച്ചക്കറിവിത്തും നെൽവിത്തും ഉൽപാദിപ്പിച്ച് വിതരണം നടത്തിയ ഫാമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം നശിക്കുന്നത്. 1964ലാണ് അഞ്ചരക്കണ്ടി പുഴയോരത്ത് വേങ്ങാട് അങ്ങാടിയിൽ ഫാം പ്രവർത്തനം തുടങ്ങിയത്. 30 ഏക്കറിലധികം വയലാണ് ഇവിടെയുള്ളത്. ഏതാനും വർഷം മുമ്പ്​ വരെയും നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന ഫാമാണ് ഇപ്പോൾ ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം നശിക്കുന്നത്​. ഈ വർഷം ഇറക്കിയ ഹെക്ടർകണക്കിന് വയലുകളിലെ നെൽകൃഷി പൂർണമായി നശിച്ചിരിക്കുകയാണ്. വയലിലെ തോട് വൃത്തിയാക്കാത്തതിനാൽ വെള്ളം കയറിയാണ് കൃഷിനാശം ഉണ്ടായത്. വയലിൽ ഏതാനും കുളങ്ങളും കിണറുകളും നിർമിച്ചിരുന്നു. തികച്ചും അശാസ്ത്രീയമായി നിർമിച്ചതിനാൽ ഇതിൽനിന്ന്​ വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ജലസേചനത്തിന് വേണ്ടി സ്ഥാപിച്ച മോട്ടോറും പമ്പ് ഹൗസുമെല്ലാം നശിച്ചിട്ടുണ്ട്​. നെൽകൃഷിക്ക് പുറമെ തെങ്ങ്, കവുങ്ങ്, വാഴ, കുരുമുളക്, കശുമാവ്, വിവിധ നടിൽ വസ്തുക്കൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. അതോടൊപ്പം പശു ഫാമും പ്രവർത്തിക്കുന്നുണ്ട്. ഫാമിലെ അഞ്ഞൂറോളം തെങ്ങിൽനിന്ന് തേങ്ങയും നിരവധി കവുങ്ങുകളിലെ അടക്കയും ഏഴ്​ മാസത്തോളമായി വിളവെടുക്കാത്ത സ്ഥിതിയാണ്. തോട്ടങ്ങൾ മുഴുവൻ കാടുമൂടിക്കിടക്കുകയാണ്. 21 തൊഴിലാളികൾ ഫാമിൽ ജോലിചെയ്യുന്നുണ്ട്. രണ്ട്​ വർഷമായി കശുവണ്ടി വിൽക്കാതെ ഗോഡൗണിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്. ജില്ല പഞ്ചായത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ഇങ്ങനെ നഷ്​ടപ്പെടുന്നത്. ഉദ്യോഗസ്ഥ അനാസ്​ഥക്കെതിരെ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
Show Full Article
TAGS:
Next Story