Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2021 12:02 AM GMT Updated On
date_range 18 July 2021 12:02 AM GMTപയഞ്ചേരി-കീഴൂര്‍ റോഡ് തകര്‍ന്ന് യാത്രാദുരിതം
text_fieldsപയഞ്ചേരി-കീഴൂര്‍ റോഡ് തകര്‍ന്ന് യാത്രാദുരിതം photo-iritty road-- പയഞ്ചേരി -വികാസ് നഗര്‍ -കീഴൂര്‍ റോഡ്ഇരിട്ടി: നഗരസഭയിലെ പയഞ്ചേരി -വികാസ് നഗര്‍ -കീഴൂര്‍ റോഡ് തകര്‍ന്ന് യാത്ര ദുരിതമായി. കനത്ത മഴയില്‍ റോഡിൻെറ ടാര്‍ മുഴുവന്‍ കുത്തിയൊലിച്ചുപോയി. കല്ലുകളും ഇളകിയ നിലയിലാണ്. ഓട്ടോറിക്ഷപോലും ഇതുവഴി വരാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പയഞ്ചേരിയില്‍ ഗതാഗതതടസ്സമുണ്ടായാല്‍ സമാന്തരമായി ഉപയോഗിക്കാവുന്ന ഈ റോഡ് നിരവധി ആളുകള്‍ക്ക് ഉപകാരപ്രദമാണ്. നേരത്തെ റോഡ് നവീകരണത്തിന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചുവെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല.
Next Story