Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2021 12:02 AM GMT Updated On
date_range 18 July 2021 12:02 AM GMTകുടിയൊഴിപ്പിക്കൽ; കോടതിവിധി വ്യാപാരികൾക്ക് ആശ്വാസമാകുമോ?
text_fieldsകണ്ണൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുേമ്പാൾ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ആശ്വാസമായി കോടതി നിർദേശം. കെട്ടിട ഉടമകൾക്ക് പുറമെ വാടകക്കാരായി കഴിയുന്നവർക്കും നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കാനാണ് കോടതി നിർദേശം നൽകിയത്. അഴീക്കോട് സ്വദേശി ഷാജ് പ്രശാന്ത് നൽകിയ ഹരജിയിലാണ് ആവശ്യം പരിഗണിക്കാൻ ജില്ല കലക്ടറോട് ഹൈകോടതി ആവശ്യപ്പെട്ടത്. ഇതോടെ കണ്ണൂർ നഗരത്തിലടക്കം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വർഷങ്ങളായി വ്യാപാരികൾ ഉയർത്തുന്ന ആവശ്യത്തിന് ജീവൻ വെച്ചിരിക്കുകയാണ്. 75,000 രൂപവരെ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് കലക്ടർ ഹൈകോടതിയെ അറിയിച്ചിട്ടുള്ളത്. ദേശീയപാത കുടിയൊഴിപ്പിക്കലിൽ കെട്ടിട ഉടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചിരുന്നത്. ചൊവ്വ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെടുന്ന വ്യാപാരികളുടെ ആവശ്യങ്ങൾക്കടക്കം പ്രതീക്ഷ നൽകുന്നതരത്തിലാണ് കോടതിയുടെ പുതിയ നിർദേശം. വർഷങ്ങളായി കച്ചവടം നടത്തുന്ന പല വ്യാപാരികളും ഒന്നും ലഭിക്കാതെയാണ് പലപ്പോഴും കുടിയിറക്കപ്പെട്ടിരുന്നത്.
Next Story