Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2021 11:58 PM GMT Updated On
date_range 17 July 2021 11:58 PM GMTപ്രവാസികൾക്കുള്ള കോവിഡ് വാക്സിനേഷൻ അര ലക്ഷത്തിലേക്ക്
text_fieldsപ്രവാസികൾക്കുള്ള കോവിഡ് വാക്സിനേഷൻ അര ലക്ഷത്തിലേക്ക്കോവാക്സിൻ കുത്തിവെപ്പെടുത്ത പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയിൽ തന്നെകണ്ണൂർ: കോവിഡ് സാഹചര്യത്തിൽ വിദേശത്തേക്ക് മടങ്ങിപ്പോകുന്ന പ്രവാസികൾക്കുള്ള വാക്സിനേഷൻ തുടരുന്നു. ഇതുവരെ 49,000 പേർക്ക് കുത്തിവെപ്പ് നൽകി. കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്തശേഷം സംസ്ഥാന സർക്കാറിൻെറ https://covid19.kerala.gov.in/vaccine/ വെബ്സൈറ്റ് വഴി 60,000 പേരാണ് ഇതുവരെ അപേക്ഷിച്ചത്. ഇതിൽ 10,000 പേരുടെ അപേക്ഷയാണ് വിവിധ കാരണങ്ങളാൽ തള്ളിപ്പോയത്. പാസ്പോർട്ട്, വിസ തുടങ്ങിയ രേഖകൾ അപ്ലോഡ് ചെയ്യുന്നതിലുണ്ടായ തെറ്റാണ് ഇത്രയും അപേക്ഷകൾ നിരസിക്കാൻ കാരണം. അപേക്ഷകൾ ജില്ലതലത്തിൽ ആരോഗ്യവകുപ്പ് പരിശോധിച്ചശേഷമാണ് വാക്സിനായി അനുമതി നൽകുന്നത്. കോവിഷീൽഡ് വാക്സിനാണ് ഇത്തരത്തിൽ നൽകുന്നത്. അതേസമയം കോവിഡ് പ്രതിരോധത്തിനായി കോവാക്സിൻ കുത്തിവെപ്പെടുത്ത പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയിൽ തുടരുകയാണ്. ഗൾഫ് അടക്കം പല ലോക രാജ്യങ്ങളിലും കോവാക്സിന് ഔദ്യോഗിക അംഗീകാരം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. വിസ കാലാവധി അവസാനിക്കുന്നതിൻെറയും അതിർത്തികൾ തുറക്കുന്നതിൻെറയും അടിസ്ഥാനത്തിൽ വിദേശത്തേക്ക്് മടങ്ങണമെങ്കിൽ കോവാക്സിൻ കുത്തിവെപ്പ് തിരിച്ചടിയാവും. ആരോഗ്യ വകുപ്പിലടക്കം നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് ലഭിക്കുന്നത്. വാക്സിൻ മാറ്റിനൽകുന്നത് സംബന്ധിച്ച് ഇതുവരെയും ഉത്തരവൊന്നും വന്നിട്ടില്ലെന്നാണ് സർക്കാർ അറിയിച്ചത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതോടെ കോവാക്സിന് കൂടുതൽ അന്താരാഷ്ട്ര സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story