Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡിൽ നമസ്​കരിച്ച്​...

റോഡിൽ നമസ്​കരിച്ച്​ പ്രതിഷേധം; പൊലീസ് കേസെടുത്തു

text_fields
bookmark_border
റോഡിൽ നമസ്​കരിച്ച്​ പ്രതിഷേധം; പൊലീസ് കേസെടുത്തു കൂത്തുപറമ്പ്: കിണവക്കലിൽ റോഡിൽ നമസ്​കരിച്ച് പ്രതിഷേധിച്ച സംഭവത്തിൽ 20 പേർക്കെതിരെ കേസെടുത്തു. ഖത്തീബ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചക്ക് കൂത്തുപറമ്പ്-കണ്ണൂർ റോഡിലാണ് പ്രതിഷേധ സൂചകമായി നമസ്കാരം നടന്നത്.ജുമുഅ നമസ്കാരത്തിന് 40 പേർക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു മഹല്ല്​ നിവാസികളുടെ നമസ്കാരം. കോവിഡ് ചട്ടം ലംഘിച്ചതിനും റോഡിൽ മാർഗതടസ്സം സൃഷ്​ടിച്ചതിനുമാണ് കേസ്.
Show Full Article
TAGS:
Next Story