Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2021 12:01 AM GMT Updated On
date_range 17 July 2021 12:01 AM GMTഎടക്കാട് സ്റ്റേഷൻ വികസനത്തിന് സമിതി
text_fieldsഎടക്കാട് സ്റ്റേഷൻ വികസനത്തിന് സമിതിഎടക്കാട്: എടക്കാട് റെയിൽവേ സ്റ്റേഷൻ വികസനാവശ്യങ്ങൾക്ക് സർവകക്ഷി ജനകീയ സമിതി രൂപവത്കരിച്ചു. സാധ്യതകളേറെയുണ്ടായിട്ടും അത്യാവശ്യ വികസനം പോലും വഴിമുട്ടി നിൽക്കുന്ന സ്റ്റേഷൻെറ ദുരവസ്ഥ പരിഹരിക്കുന്നതിന് എല്ലാ മാർഗങ്ങളും തേടാൻ യോഗം തീരുമാനിച്ചു. കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ, പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക, ഒന്നാം പ്ലാറ്റ്ഫോം വിപുലീകരിക്കുക, ആദർശ് സ്റ്റേഷനെന്ന നിലയിൽ വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച മേൽപാലവും മറ്റ് സംവിധാനങ്ങളും ഉടൻ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. രൂപവത്കരണ യോഗം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. സജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. കെ.വി. ജയരാജൻ ചെയർമാനായും കെ. സുധാകരൻ എം.പിയടക്കം രക്ഷാധികാരിയുമായാണ് സമിതി രൂപവത്കരിച്ചത്.
Next Story