Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2021 12:01 AM GMT Updated On
date_range 17 July 2021 12:01 AM GMTമിംസിൽ അത്യാധുനിക ചികിത്സയിലൂടെ വയോധികന് രോഗമുക്തി
text_fieldsമിംസിൽ അത്യാധുനിക ചികിത്സയിലൂടെ വയോധികന് രോഗമുക്തി കണ്ണൂർ: കണ്ണൂർ ആസ്റ്റർ മിംസിൽ അത്യാധുനിക ചികിത്സയിലൂടെ 65 വയസ്സുകാരന് രോഗമുക്തി.ഫെവാർ (Fenestrated endovasular Aortic Repair) എന്ന ഉത്തര കേരളത്തിൽ ആദ്യമായതും അപൂർവവുമായ ചികിത്സയാണ് 65കാരന് നടത്തിയത്. വയറുവേദനയെ തുടർന്ന് അതിഗുരുതരാവസ്ഥയിലായിരുന്ന രോഗിയെയാണ് ചികിത്സയിലുടെ സുഖപ്പെടുത്തിയത്. വയറ്റിലെ അമിത രക്തസ്രാവമായിരുന്നു വേദനക്ക് കാരണം. അടിയന്തരമായി മഹാധമനിയിലെ രക്ത ചോർച്ച അടക്കുക മാത്രമായിരുന്നു ജീവൻ രക്ഷിക്കാനുള്ള ഏക പോംവഴി. ചോർച്ച സംഭവിച്ച ഭാഗത്തിന് തൊട്ടുമുകളിലായി മറ്റ് അവയവങ്ങളിലേക്കുള്ള മഹാധമനിയുടെ ശാഖകൾ ആരംഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫെവാർ ചികിത്സയിലൂടെ രോഗം ഭേദമാക്കിയതെന്ന് ഡോക്ടർമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൃക്ക ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളിലേക്ക് രക്തം ഒഴുകുന്ന ഭാഗങ്ങളിൽ സുഷിരം സൃഷ്ടിച്ച ശേഷം രക്ത ചോർച്ച തടഞ്ഞ് അത് കൃത്യമായി സ്ഥാപിക്കുകയാണ് ചെയ്തത്. എട്ട് മണിക്കൂർ ദൈർഘ്യമുള്ള ശസ്ത്രക്രിയ പൂർത്തീകരിച്ച് അഞ്ചാം ദിവസം രോഗിയെ ഡിസ്ചാർജ് ചെയ്തു. വാർത്തസമ്മേളനത്തിൽ ഡോക്ടർമാരായ അനിൽകുമാർ, പ്ലാസിഡ് സെബാസ്റ്റ്യൻ, സി.വി. ഉമേശൻ, എ. വിനു, പ്രസാദ് സുരേന്ദ്രൻ, എം. ഗണേഷ് എന്നിവർ പങ്കെടുത്തു.
Next Story