Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2021 11:58 PM GMT Updated On
date_range 16 July 2021 11:58 PM GMTഇ-കിയോസ്‌ക്: ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം
text_fieldsകണ്ണൂർ: എല്ലാ തദ്ദേശസ്ഥാപന പരിധിയിലും മോട്ടോര്‍ വാഹന വകുപ്പിൻെറ ഇ-കിയോസ്‌ക് സംവിധാനം സ്ഥാപിക്കുന്നതിൻെറ ഭാഗമായി ഭിന്നശേഷിക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സ്ഥാപനം നടത്തുന്നതിനാവശ്യമായ സംവിധാനം വ്യക്തികള്‍ ഒരുക്കണം. അപേക്ഷകര്‍ 10ാം ക്ലാസ് വിജയിച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 40 ശതമാനമോ അതിൽ കൂടുതലോ അംഗപരിമിതിയുള്ളവരായിരിക്കണം. ഇ-മെയില്‍ വിലാസം, യോഗ്യത, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ഇ-മെയിലായി അതത് താലൂക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ ജൂലൈ 31നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2700566. ...............
Next Story