Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചുഴലിക്കാറ്റിൽ

ചുഴലിക്കാറ്റിൽ വിളനാശം

text_fields
bookmark_border
ചുഴലിക്കാറ്റിൽ വിളനാശം പടം chuzhali irittyഎടൂരിൽ ചുഴലിക്കാറ്റിൽ നാശമുണ്ടായ സ്ഥലങ്ങൾ ആറളം പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. രാജേഷും സംഘവും സന്ദർശിക്കുന്നുഇരിട്ടി: ആറളം പഞ്ചായത്തിലെ ഒന്നാം വാർഡ് എടൂരിൽ മഴക്കൊപ്പമെത്തിയ ശക്തമായ ചുഴലിക്കാറ്റില്‍ നിരവധി പേരുടെ കാർഷിക വിളകൾ നശിച്ചു. നൂറുകണക്കിന്​ റബറും നിരവധി തെങ്ങ്, വാഴ, ആഞ്ഞിലി, പ്ലാവ്, തേക്ക്, കമുക് തുടങ്ങിയ മരങ്ങളും കാറ്റിൽ പൊട്ടിവീണു. ലക്ഷങ്ങളുടെ നാശമാണ് കര്‍ഷകര്‍ക്കുണ്ടായത്.കൊല്ലംപറമ്പില്‍ സജീവ്, മണിമലനിരപ്പേല്‍ ജോസ്, മുത്തുമാക്കല്‍ ത്രേസ്യാമ്മ, കുന്നക്കാട്ടില്‍ ജോയി എന്നിവര്‍ക്കാണ് കൂടുതല്‍ നഷ്​ടം. മണ്ണാര്‍തോട്ടം ജോസ്, പാലാട്ടികൂനത്താന്‍ വര്‍ഗീസ് എന്നിവര്‍ക്കും കൃഷിനാശമുണ്ടായി.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധന്‍, ആറളം പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. രാജേഷ്, വൈസ് പ്രസിഡൻറ്​ ജെസിമോള്‍ വാഴപ്പള്ളി, സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് അന്ത്യാംകുളം, അംഗം കെ.പി. സെലീന എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story