Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2021 12:00 AM GMT Updated On
date_range 15 July 2021 12:00 AM GMT'വിദ്യാമിത്രം' പദ്ധതിയുമായി കുടുംബശ്രീ
text_fields'വിദ്യാമിത്രം' പദ്ധതിയുമായി കുടുംബശ്രീകണ്ണൂർ: വിദ്യാമിത്രം ഒാൺലൈൻ പഠനസഹായ പദ്ധതിയുമായി ജില്ല കുടുംബശ്രീ മിഷൻ. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബശ്രീ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനസാമഗ്രികൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നൽകിയത്. പലിശരഹിത ആന്തരിക വായ്പ പദ്ധതിയാണിതെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ ഡോ.എം. സുർജിത് പറഞ്ഞു. ആദ്യഘട്ടത്തിൽ കുടുംബശ്രീ കുടുംബങ്ങളിൽ ഉൾപ്പെട്ട അർഹരായ 5,000 അപേക്ഷകർക്ക് അയൽക്കൂട്ടങ്ങൾ വഴി പരമാവധി 10,000 രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും. വായ്പ അനുവദിക്കുന്ന തുക രണ്ടുവർഷത്തിനകം തിരിച്ചടക്കണം. 24 തുല്യ ഗഡുക്കളായി തിരിച്ചടക്കാം. അപേക്ഷകൾ അതത് എ.ഡി.എസുകൾ മുമ്പാകെയാണ് നൽകേണ്ടത്.
Next Story