Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2021 11:59 PM GMT Updated On
date_range 14 July 2021 11:59 PM GMTകോവിഡ് നിയന്ത്രണം; ആറളം വിനോദ സഞ്ചാര കേന്ദ്രത്തിനും തിരിച്ചടി
text_fieldsകോവിഡ് നിയന്ത്രണം; ആറളം വിനോദ സഞ്ചാര കേന്ദ്രത്തിനും തിരിച്ചടി photo: kel meenmutty waterfalls ആറളം വനാന്തരത്തിലെ മീൻമുട്ടി വെള്ളച്ചാട്ടംകേളകം: കോവിഡ് നിയന്ത്രണങ്ങൾ മൂലം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിൽ ഇത്തവണയും പരിസ്ഥിതി വിനോദസഞ്ചാരികൾക്ക് പ്രവേശനം നൽകാനായില്ല. പശ്ചിമഘട്ടത്തിൻെറ ഭാഗമായി 5500 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്നതാണ് ആറളം വന്യജീവി സങ്കേതം.ചിത്രശലഭങ്ങളുടെ ദേശാടനത്തിനു പേരുകേട്ട സ്ഥലമാണ് ആറളം. സാഹസിക നടത്തത്തിനും സൗകര്യമുണ്ട്. മഴക്കാലത്ത് മലയോര മേഖലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന പ്രധാന കേന്ദ്രങ്ങളാണ് ആറളം വനാന്തരത്തിലെ മീൻമുട്ടി വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനരികിലും വെള്ളച്ചാട്ടത്തിൻെറ ഭാഗത്ത് നിർമിച്ച പ്ലാറ്റ്‌ഫോമിലും സുരക്ഷിതമായി ദൃശ്യഭംഗി ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.എന്നാൽ, മീൻമുട്ടിയുടെ ദൃശ്യഭംഗി ആസ്വദിക്കാൻ ഇനി എന്ന് സാധിക്കുമെന്നാണ് സഞ്ചാരികൾ ചോദിക്കുന്നത്. ആറളം ഇക്കോ ടൂറിസം മേഖലയിൽ എല്ലാ വർഷവും നൂറോളം പരിസ്ഥിതി പഠന ക്യാമ്പുകൾ നടക്കാറുണ്ടായിരുന്നു. ആറളത്തെ സഞ്ചാര വിലക്ക് പിൻവലിക്കുന്നത് കാത്തിരിക്കുകയാണ് ജില്ലയിലെ പരിസ്ഥിതി വിനോദസഞ്ചാരികളും പഠിതാക്കളും.
Next Story