Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചുഴലിക്കാറ്റില്‍...

ചുഴലിക്കാറ്റില്‍ കൃഷിനാശം

text_fields
bookmark_border
ചുഴലിക്കാറ്റില്‍ കൃഷിനാശം പടം tly vazha krishi കതിരൂർ മേഖലയിൽ വാഴകൃഷി നശിച്ച നിലയിൽതലശ്ശേരി: ചൊവ്വാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ കതിരൂര്‍ മേഖലയില്‍ കൃഷിനാശം. അഞ്ചാംമൈല്‍ കാരക്കുന്ന് പ്രദേശത്തെ നിരവധി തെങ്ങും വാഴയും കടപുഴകി. പാറപറമ്പത്ത് വീട്ടില്‍ മോഹന​ൻെറ പറമ്പിലെ വാഴ, കവുങ്ങ്, കുരുമുളക്, തേക്ക്, പ്ലാവ് എന്നിവ നിലംപൊത്തി. സമീപത്തെ നരോത്ത് രാഘവ​ൻെറ മാവും തെങ്ങുകളും കടപുഴകി.പരിസരങ്ങളിലെ മനോജ്, ഭാസ്​കരന്‍ എന്നിവരുടെ വാഴകളും നിലം പൊത്തി. കേളോത്ത് പറമ്പത്ത് പ്രദീപ​ൻെറ വീട്ടുപറമ്പിലും മരം കടപുഴകി. കുന്തരാട്ട് ഹൗസില്‍ പവിത്ര​ൻെറ വീടിനു മുകളില്‍ മരം കടപുഴകി. ആളപായമില്ല. മേഖലയില്‍ വൈദ്യുതി ലൈന്‍ ഭാഗികമായി തകരാറിലായി.
Show Full Article
TAGS:
Next Story