Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2021 11:58 PM GMT Updated On
date_range 14 July 2021 11:58 PM GMTപയ്യന്നൂരിൽ നേട്ടമുണ്ടാക്കി സർക്കാർ വിദ്യാലയങ്ങൾ
text_fieldsbookmark_border
പയ്യന്നൂരിൽ നേട്ടമുണ്ടാക്കി സർക്കാർ വിദ്യാലയങ്ങൾ പയ്യന്നൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ പയ്യന്നൂർ മണ്ഡല പരിധിയിലെ 22 സ്കൂളുകളിലും നൂറു ശതമാനം വിജയം. രണ്ട് സ്കൂളുകളിലെ ഓരോ കുട്ടികൾക്ക് അസുഖവും മറ്റും കാരണം ഒരു പരീക്ഷ എഴുതാൻ കഴിയാതിരുന്നെങ്കിലും ഫലത്തിൽ മുഴുവൻ സ്കൂളുകളും നൂറു ശതമാനം വിജയമാണ് കൈവരിച്ചത്. ഓൺലൈൻ പഠനം കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.സർക്കാർ നിലപാടുകൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്കൂൾ മാനേജ്മൻെറുകളുമെല്ലാം ഒറ്റക്കെട്ടായി ഉറച്ചുനിന്നതോടെ മറ്റൊരു ചരിത്രം കൂടി സൃഷ്ടിക്കപ്പെടുകയായിരുന്നു. ഇതിനായി പ്രവർത്തിച്ച മുഴുവനാളുകളെയും വിജയം നേടിയ വിദ്യാർഥികളെയും ടി.ഐ. മധുസൂദനൻ എം.എൽ.എ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story