Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2021 11:59 PM GMT Updated On
date_range 13 July 2021 11:59 PM GMTഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വെള്ളത്തിൽ
text_fieldsഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വെള്ളത്തിൽ പടം: irt block office vellam വെള്ളം കയറിയ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്ഇരിട്ടി: കനത്ത മഴയിൽ ഇരിട്ടി പയഞ്ചേരിമുക്കിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വെള്ളം കയറി. കഴിഞ്ഞവർഷംവരെ മഴപെയ്താൽ ഇരിട്ടി-പേരാവൂർ റോഡിൽ വെള്ളം കയറുകയും ബ്ലോക്ക് ഓഫിസും പരിസരവും വെള്ളത്തിലാവുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇതേ തുടർന്ന് റോഡ് ഉയർത്തി ഒാവുചാൽ നിർമിച്ചിരുന്നു. ചൊവ്വാഴ്ച പെയ്ത മഴയിൽ കീഴൂർ ഭാഗത്തുനിന്ന് ഒഴുകിയെത്തി ഒാവുചാൽ വഴി ഇരിട്ടി പുഴയിലേക്ക് ഒഴുകുന്ന വെള്ളമാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ കയറിയത്.ഒാവുചാൽ നിർമാണത്തിലെ അപാകതയാണ് വീണ്ടും വെള്ളം കയറാൻ ഇടയായതെന്ന് നാട്ടുകാർ പറയുന്നു. മഴ കൂടുതൽ കനക്കുന്നതോടെ സമീപത്തെ കച്ചവടസ്ഥാപനങ്ങളിൽ ഉൾപ്പെടെ വെള്ളം കയറുമെന്ന ആശങ്കയുമുണ്ട്.
Next Story