Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2021 11:59 PM GMT Updated On
date_range 13 July 2021 11:59 PM GMTആർ.ടി.പി.സി.ആർ ക്യാമ്പ്
text_fieldsആർ.ടി.പി.സി.ആർ ക്യാമ്പ് പടം tly rtpcr camp തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ സംഘടിപ്പിച്ച ആർ.ടി.പി.സി.ആർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയവർതലശ്ശേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിൻെറ ഭാഗമായി ആരോഗ്യവകുപ്പുമായി സഹകരിച്ച് തലശ്ശേരി നഗരസഭയിൽ ആർ.ടി.പി.സി.ആർ ക്യാമ്പ് സംഘടിപ്പിച്ചു. പുതിയ ബസ്സ്റ്റാൻഡിൽ സംഘടിപ്പിച്ച ക്യാമ്പിൽ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും ഡ്രൈവർമാരും ഉൾപ്പെടെ ഇരുനൂറിലധികം പേർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.വ്യാപാരികൾ, ജീവനക്കാർ, ഡ്രൈവർമാർ, പച്ചക്കറി-മത്സ്യ മാർക്കറ്റ് ജീവനക്കാർ തുടങ്ങി പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ആളുകൾ ക്യാമ്പുകൾ ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. നഗരസഭ സെക്രട്ടറി പ്രദീപ്, ഹെൽത്ത് സൂപ്പർവൈസർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി.
Next Story