Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോണ്‍ക്രീറ്റ്...

കോണ്‍ക്രീറ്റ് വല്ലത്തില്‍ കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
കോണ്‍ക്രീറ്റ് വല്ലത്തില്‍ കുടുങ്ങിയ പശുവിനെ രക്ഷപ്പെടുത്തിപെരിങ്ങോം: പുല്ലുതിന്നുന്നതിനിടെ തൊഴുത്തിലെ കോണ്‍ക്രീറ്റ് വല്ലത്തില്‍ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി. കാങ്കോല്‍ ആലപ്പടമ്പ വടശ്ശേരി മുക്കിലെ കെ. പ്രഭാകരന്‍റെ പശുവാണ് വല്ലത്തില്‍ അകപ്പെട്ടത്. പശുവിനെ പുറത്തെത്തിക്കാനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെ പെരിങ്ങോം ഫയര്‍ ആൻഡ് റെസ്‌ക്യൂ സ്​റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സ്​റ്റേഷന്‍ ഓഫിസര്‍ സി.പി. രാജേഷിന്‍റെ നേതൃത്വത്തിലെത്തിയ സംഘം ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ വല്ലത്തിന്‍റെ ഒരു ഭാഗം പൊളിച്ചുനീക്കി പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. അസി. സ്​റ്റേഷന്‍ ഓഫിസര്‍ സി.പി. ഗോകുല്‍ദാസ്, സേനാംഗങ്ങളായ ടി.കെ. സുനില്‍കുമാര്‍, കെ.കെ.വി. ഗണേശന്‍, പി.കെ. അജിത്ത് കുമാര്‍, ഐ. ഷാജീവ്, യു. വിനീഷ്, അരുണ്‍ കെ. നമ്പ്യാര്‍, ജെ. ജഗന്‍, ജോജ് ജോസഫ്, പി.എം. മജീദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story