Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2021 11:58 PM GMT Updated On
date_range 13 July 2021 11:58 PM GMTസ്കൂളിന് സ്നേഹോപഹാരം
text_fieldsസ്കൂളിന് സ്നേഹോപഹാരം ഇരിട്ടി: പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സുമനസ്സുകൾ നൽകിയ സ്മാർട്ട് ഫോണുകളുടെ വിതരണ ഉദ്ഘാടനവും പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂളിന് നൽകുന്ന കസേരകളുടെ ഏറ്റുവാങ്ങലും അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ബിന്ദു അധ്യക്ഷത വഹിച്ചു.2008-10 പ്ലസ് ടു പൂർവ വിദ്യാർഥികൾ നൽകുന്ന 100 കസേരകൾ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ യൂസഫ് ചന്ദ്രക്കണ്ടി, പ്രധാനാധ്യാപകൻ പി.എം. കേശവൻ, ഗ്രാമപഞ്ചായത്തംഗം എ.സി. അനീഷ്, പി.ടി.എ പ്രസിഡൻറ് കെ. വിനീന്ദ്രൻ, മിനി ചന്ദ്രൻ, കെ.കെ. സജീവൻ, വി.ബി. രാജലക്ഷ്മി, സി. അബ്ദുൽ അസീസ്, എ.കെ. ഹസൻ തുടങ്ങിയവർ സംസാരിച്ചു. പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളികളായ ലീല, ഓമന എന്നിവരെ ആദരിച്ചു.
Next Story