Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറിലേ ഉപവാസം

റിലേ ഉപവാസം

text_fields
bookmark_border
റിലേ ഉപവാസം പടം: irt upavasa samaram എടൂരിൽ നടന്ന റിലേ ഉപവാസം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: ബഫർ സോൺ -കരട് വിജ്ഞാപനത്തിനെതിരെ ആറളം, കേളകം പഞ്ചായത്തുകൾ സമർപ്പിച്ച ബദൽ നിർദേശം തള്ളിയ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിനെതിരെ കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ എടൂർ ടൗണിൽ റിലേ ഉപവാസം സംഘടിപ്പിച്ചു.ജനങ്ങളെ കുടിയിറക്കാൻ അനുവദിക്കില്ല, ആനമതിൽ നിർമാണം അടിയന്തരമായി പൂർത്തിയാക്കണം, കർഷകരെയും ആദിവാസികളെയും ജീവിക്കാൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം സംഘടിപ്പിച്ചത്. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡൻറ്​ വിപിൻ മാറുകാട്ടുകുന്നേൽ ഉപവാസം അനുഷ്ഠിച്ചു.ഫാ. ജിൻസ് വാളിപ്ലാക്കൽ, അമൽ ജോയി കൊന്നക്കൽ, സനീഷ് പാറയിൽ, ജിൻസ് മാമ്പുഴക്കൽ, ചിഞ്ചുവട്ടപ്പാറ, ഐശ്വര്യ കുറുമുട്ടം, ടോണി ജോസഫ്, സിസ്​റ്റർ പ്രീതി മരിയ തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി നേതാക്കൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Show Full Article
TAGS:
Next Story