Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2021 12:13 AM GMT Updated On
date_range 13 July 2021 12:13 AM GMTനഗരസഭയിൽ അനധികൃത നിയമനങ്ങളെന്ന്
text_fieldsതലശ്ശേരി: നഗരസഭയിൽ നടക്കുന്നത് അനധികൃത നിയമനങ്ങളും കൊള്ളരുതായ്മകളുമാണെന്ന് ബി.ജെ.പി കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തലായി വാർഡിൽ പ്രവർത്തിക്കുന്ന തീരദേശ പൊലീസ് സ്റ്റേഷനിൽ ഒഴിവുവന്ന സ്വീപർ തസ്തികയിൽ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് സി.പി.എം പ്രവർത്തകയെ നിയമിച്ചത്. പരാതിപ്പെട്ടിട്ടും തെറ്റ് തിരുത്തിയില്ല. തലശ്ശേരി ജനറൽ ആശുപത്രിയിലും രാഷ്ട്രീയ താൽപര്യത്തോടെ നിയമനം നടത്തി. കോവിഡ് കുത്തിവെപ്പ് കാര്യത്തിലും രാഷ്ട്രീയ താൽപര്യങ്ങളാണ് നഗരസഭ പുലർത്തുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ പ്രാദേശിക സി.പി.എം നേതാക്കളാണ് നിയന്ത്രിക്കുന്നത്. വാക്സിൻ നൽകുന്നതിൽപോലും മറ്റുള്ളവരെ തഴഞ്ഞ് സി.പി.എം ബന്ധുക്കളെയാണ് പരിഗണിക്കുന്നത്. നഗരസഭ പരിധിയിലെ വ്യാപാരസ്ഥാപനങ്ങൾ എല്ലാദിവസവും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്ധമായ രാഷ്ട്രീയ നിലപാടുകൾ മാറ്റുന്നില്ലെങ്കിൽ സമരപരിപാടികൾ നടത്തുമെന്ന് കൗൺസിലർമാരായ കെ. ലിജേഷ്, ഇ. ആശ, കെ. അജേഷ്, ജ്യോതിഷ്കുമാർ, അഡ്വ. മിലി ചന്ദ്ര, പ്രീത പ്രദീപ്, വി. മജ്മ, കെ. ബിന്ദു എന്നിവർ പറഞ്ഞു.
Next Story