Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2021 12:01 AM GMT Updated On
date_range 12 July 2021 12:01 AM GMTനീലപ്പടയുടെ വിജയത്തിമിർപ്പിൽ കണ്ണൂർ
text_fieldsപ്രിയതാരങ്ങളുടെയും ടീമുകളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത കേക്കുകൾ ചില ബേക്കറികളിൽ നേരത്തെ തയാറാക്കിയിരുന്നു കണ്ണൂർ: ഫുട്ബാൾ ലോകം മുഴുവൻ കാത്തിരുന്ന നിമിഷത്തിൻെറ ആഘോഷത്തിമിർപ്പിലാണ് കണ്ണൂർ. കോപ അമേരിക്ക കപ്പിൽ അർജൻറീന മുത്തമിട്ടപ്പോൾ തുടങ്ങിയ ആരവം ഞായറാഴ്ച രാത്രിയോളം നീണ്ടു. ബ്രസീൽ -അർജൻറീന സ്വപ്ന ഫൈനൽ തുടങ്ങുന്നതിന് മുമ്പ് തന്നെ ഫുട്ബാൾ ആരാധകർ ആവേശത്തിമിർപ്പിലായിരുന്നു. കോവിഡിനെ തുടർന്ന് കൂട്ടംകൂടിയുള്ള കളികാണലും കൂറ്റൻ സ്ക്രീനുകളും ഇത്തവണ ഉണ്ടായില്ല. വീടുകളിലെ ബ്രസീൽ, അർജൻറീന ആരാധകർ ജഴ്സിയണിഞ്ഞും നിറങ്ങൾ പൂശിയുമാണ് കളി കണ്ടത്. ആദ്യപകുതിയിലെ ബ്രസീൽ മുന്നേറ്റം മഞ്ഞപ്പടയുടെ ആരാധകരിൽ ആവേശമുയർത്തി. മത്സരത്തിൻെറ ഗതി മാറിയതോടെ സ്ഥിതിമാറി. പിന്നീട് ഓൺലൈനിലും ഓഫ്ലൈനിലും നീലപ്പടയുടെ ആരവമായിരുന്നു. അര്‍ജൻറീനയുടെ ജഴ്‌സിയില്‍ പ്രിയതാരം മെസി കിരീടമുയർത്തുന്നത് നിറകണ്ണുകളോടെയാണ് ആരാധകർ കണ്ടുനിന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ തെരുവുകൾ നിറഞ്ഞ വിജയാഹ്ലാദങ്ങൾ അനുവദിച്ചിരുന്നില്ല. എങ്കിലും പ്രാദേശിക തലത്തിൽ ഫുട്ബാൾ പ്രേമികൾ ബൈക്ക്റാലിയും ആഹ്ലാദപ്രകടനങ്ങളും നടത്തി. പടക്കംപൊട്ടിച്ചും മധുരം വിളമ്പിയും കേക്ക് മുറിച്ചും ആഘോഷം കൊഴുപ്പിച്ചു. പ്രിയതാരങ്ങളുടെയും ടീമുകളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത കേക്കുകൾ ചില ബേക്കറികളിൽ നേരത്തെ തയാറാക്കിയിരുന്നു. കോവിഡിനെ തുടർന്ന് ഇത്തവണ ഫുട്ബാൾ ചർച്ചകളും വിജയാഹ്ലാദവും ഓൺലൈനിലായിരുന്നു. ട്രോളുകളും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. മെസ്സിക്കൊപ്പം വിജയഗോൾ നേടിയ എയ്ഞ്ചല്‍ ഡി മരിയയും ഗോള്‍കീപ്പര്‍ എമിലിയാനോ മാർട്ടിനെസും വീരപുരുഷൻമാരായി സ്റ്റാറ്റസുകളിലും പോസ്റ്റുകളിലും നിറഞ്ഞിരുന്നു. തലതാഴ്ത്തി മടങ്ങുന്ന പ്രിയതാരം നെയ്മറുടെ ചിത്രമാണ് മഞ്ഞപ്പടയുടെ സ്റ്റാറ്റസുകളിൽ നിറഞ്ഞത്. photo: sandeep
Next Story