Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2021 12:03 AM GMT Updated On
date_range 11 July 2021 12:03 AM GMTഒന്നാം സമ്മാനം പൊന്നും വിലയുള്ള പെട്രോൾ
text_fieldsകണ്ണൂർ: കോപ അമേരിക്ക, യൂറോ കപ്പ് ഫുട്ബാൾ ടൂർണമൻെറിലെ വിജയി ആരാണെന്ന് പറയുന്നവരെ കാത്തിരിക്കുന്നത് പൊന്നുംവിലയുള്ള പെട്രോൾ. യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റി, കോറളായി പ്രിയദർശിനി യൂത്ത് സൻെറർ എന്നിവയാണ് പ്രതിഷേധവും കൗതുകവും നിറഞ്ഞ പ്രവചന മത്സരവുമായി എത്തിയത്. കോപ അമേരിക്ക, യൂറോ കപ്പ് മത്സരങ്ങളിലെ വിജയിയെ പ്രവചിക്കുന്നവർക്ക് രണ്ട് ലിറ്റർ പെട്രോളാണ് സമ്മാനം ലഭിക്കുക. ശനിയാഴ്ച രാത്രി 11.59 വരെയായിരുന്നു പ്രവചനം അറിയിക്കേണ്ട സമയപരിധി. ഒന്നിൽകൂടുതൽ ശരിയുത്തരമുണ്ടെങ്കിൽ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. ഇന്ധനവില ഇത്രയും ഉയർന്ന കാലത്ത് വിജയികൾക്ക് ഇതിലും വിലയേറിയ സമ്മാനം നൽകാനില്ലെന്നാണ് ഇരു മത്സരങ്ങളുടെയും സംഘാടകർ പറയുന്നത്.
Next Story