Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഹാമാരികൾ...

മഹാമാരികൾ പ്രതിരോധിക്കാന്‍ പൊതുജനാരോഗ്യരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തണം -ഡോ. ഷാഹിദ് ജമീല്‍

text_fields
bookmark_border
മഹാമാരികൾ പ്രതിരോധിക്കാന്‍ പൊതുജനാരോഗ്യരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തണം -ഡോ. ഷാഹിദ് ജമീല്‍ ശാസ്ത്ര സാഹിത്യ പരിഷത്ത്​ സംസ്ഥാന സമ്മേളനം തുടങ്ങികണ്ണൂർ: കോവിഡ് അവസാനത്തെ മഹാമാരി അല്ലെന്നും പുതിയ മഹാമാരികളെ പ്രതിരോധിക്കാന്‍ പൊതുജനാരോഗ്യരംഗത്തു കൂടുതല്‍ നിക്ഷേപം നടത്തണമെന്നും പ്രശസ്​ത വൈറോളജിസ്​റ്റും അശോക സര്‍വകലാശാലയിലെ ത്രിവേദി സ്‌കൂള്‍ ഓഫ് ബയോ സയന്‍സസി​ൻെറ ഡയറക്​ടറുമായ ഡോ. ഷാഹിദ് ജമീല്‍ അഭിപ്രായപ്പെട്ടു. ശാസ്ത്ര സാഹിത്യ പരിഷത്തി​ൻെറ 58ാം സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ ലോകത്തിനു കഴിഞ്ഞത് ആധുനിക ശാസ്ത്രത്തി​ൻെറ രീതികള്‍ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചുരുങ്ങിയ സമയം കൊണ്ട് രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്‌സിന്‍ കണ്ടെത്തിയത് മഹാമാരികളുടെ ചരിത്രത്തിലെതന്നെ അവിസ്​മരണീയമായ സംഭവമാണ്​. നിലനില്‍ക്കുന്ന പൊതുജനാരോഗ്യ സംവിധാനത്തിലും ഗവേഷണത്തിലും കൂടുതല്‍ നിക്ഷേപമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന പ്രസിഡൻറ്​ എ.പി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഡോ.സി. രോഹിണി, ഡോ.ടി.എസ്. അനീഷ് എന്നിവര്‍ സംസാരിച്ചു. കോട്ടക്കല്‍ മുരളിയുടെ സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. ജനറല്‍ സെക്രട്ടറി കെ. രാധന്‍ സ്വാഗതവും കെ.എസ്. നാരായണന്‍കുട്ടി നന്ദിയും പറഞ്ഞു. സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന സമ്മേളനത്തില്‍ 14 ജില്ലകളില്‍ നിന്നായി 450ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഞായറാഴ്​ച സമാപിക്കും.KSSP STATE CONFERENCE INAUGURATION..ശാസ്​ത്ര സാഹിത്യ പരിഷത്ത്​ സംസ്​ഥാന സമ്മേളനം പ്രശസ്​ത വൈറോളജിസ്​റ്റ്​ ഡോ. ഷാഹിദ് ജമീല്‍ ഒാൺലൈനിൽ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story