Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഠനോപകരണം നൽകി

പഠനോപകരണം നൽകി

text_fields
bookmark_border
ശ്രീകണ്​ഠപുരം: ഓൺലൈൻ പഠനത്തിന് പ്രയാസപ്പെടുന്ന വിദ്യാർഥികൾക്ക് വെൽഫെയർ പാർട്ടി ശ്രീകണ്​ഠപുരം യൂനിറ്റ് മൊബൈൽ ഫോണുകൾ നൽകി. ഇരിക്കൂർ മണ്ഡലം സെക്രട്ടറി ഷാജഹാൻ ഐച്ചേരി നഗരസഭ വിദ്യാഭ്യാസ സ്​ഥിരം സമിതി അധ്യക്ഷ ത്രേസ്യാമ്മ മാത്യുവിന് ഫോണുകൾ നൽകി ഉദ്ഘാടനം ചെയ്​തു. വാർഡ് കൗൺസിലർ വി.പി. നസീമ അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡൻറ് കെ.പി. റഷീദ് പദ്ധതി വിശദീകരണം നടത്തി. ------------------------------- കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിക്കണം ശ്രീകണ്​ഠപുരം: റോഡ് പ്രവൃത്തിയുടെ പേരിൽ നിർത്തിവെച്ച അഡുവാപ്പുറം-ഇരിക്കൂർ-കണ്ണൂർ റൂട്ടിലെ കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ല കലക്​ടർക്ക് നിവേദനം നൽകി. അഡുവാപ്പുറത്തുനിന്ന് പുലർച്ചെ 4.45 ന് പുറപ്പെടുന്ന ബസ് 5.45നാണ് കണ്ണൂരിൽ എത്തുന്നത്. വർഷങ്ങളായി നടത്തുന്ന സർവിസ് റോഡ് പ്രവൃത്തിയുടെ പേരിൽ ഇരിക്കൂർ -കണ്ണൂർ റൂട്ടിലേക്ക് മാത്രമായി ചുരുക്കുകയായിരുന്നു. മലയോരത്തെ മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നവർക്കുൾപ്പെടെ എന്നും ആശ്രയമായിരുന്നു ഈ ബസ്. ഫോട്ടോ: SKPM welfare വെൽഫെയർ പാർട്ടി മൊബൈൽ ഫോൺ വിതരണം മണ്ഡലം സെക്രട്ടറി ഷാജഹാൻ കൗൺസിലർ ത്രേസ്യാമ്മ മാത്യുവിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story