Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2021 11:58 PM GMT Updated On
date_range 10 July 2021 11:58 PM GMTദേശീയപാതയിലെ 'ദുരിതപാത'
text_fieldsദേശീയപാതയിലെ 'ദുരിതപാത'ഫോട്ടൊ nh slab: മുഴപ്പിലങ്ങാട് റോഡിലെ സ്ലാബ് സ്ഥാനം തെറ്റിയ നിലയിൽമുഴപ്പിലങ്ങാട് സർവിസ് റോഡിലെ ഓവുചാൽ സ്ലാബുകളും പൊട്ടിത്തുടങ്ങിമുഴപ്പിലങ്ങാട്: കണ്ണൂർ -തലശ്ശേരി ദേശീയപാതയിൽ മുഴപ്പിലങ്ങാട് മഠത്തിനടുത്ത് 100 മീറ്റർ ദൂരത്തിൽ റോഡ് തകർന്ന് യാത്ര ദുഷ്കരമായി. കാലവർഷത്തിൽ റോഡ് ചളിക്കുളമാണ്. മാഹി ബൈപാസ് തുടങ്ങുന്നിടത്താണ് റോഡ് പൂർണമായി തകർന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ റോഡ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. കാലവർഷം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ ദേശീയപാത കോൾഡ് മില്ലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറിങ് നടത്തിയെങ്കിലും മുഴപ്പിലങ്ങാട് -മാഹി ബൈപാസ് നിർമാണം നടക്കുന്ന മഠത്തിനും യൂത്തിനുമിടയിലെ സർവിസ് റോഡിലെ 100 മീറ്റർ ദൂരം ടാറിങ് ചെയ്തിരുന്നില്ല. വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. മഴ തുടങ്ങിയതോടെ റോഡ് തകർന്ന് നിറയെ കുഴികളാണ്. കഷ്ടിച്ച് രണ്ടു വാഹനങ്ങൾക്ക് മാത്രം പോകാൻ വീതിയുള്ള റോഡിൻെറ എതിർവശം ഒാവുചാലാണ്. ഗതാഗതക്കുരുക്ക് രൂക്ഷമാവുമ്പോൾ ഭാരം കയറ്റിയ ലോറികൾ ഉൾപ്പെടെ ഒാവുചാൽ സ്ലാബിന് മുകളിലൂടെയാണ് പോകുന്നത്. വാഹനങ്ങൾ കയറി സ്ലാബുകളിൽ പലതും താഴുകയും ചിലത് പൊട്ടുകയും ചെയ്തിട്ടുണ്ട്. ദീർഘദൂര ചരക്ക് വാഹനങ്ങളും ടാങ്കർ ലോറികളും സ്ലാബ് പൊട്ടിയതും താഴ്ന്നതും അറിയാതെ സ്ലാബിന് മുകളിൽ കയറിയാൽ വൻദുരന്തമാണുണ്ടാവുക. റോഡിലൂടെ കാൽനട പോലും ദുരിതമായതിനെ തുടർന്ന് ഈ ഭാഗത്ത് താമസിക്കുന്നവർ മറ്റു വഴികൾ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇരുചക്രവാഹനങ്ങളടക്കം വളരെ സാഹസപ്പെട്ടാണ് ഇതുവഴി പോകുന്നത്. ചളിയിൽ വാഹനങ്ങൾ തെന്നിപ്പോകുന്ന സംഭവങ്ങളും ഏറെയാണ്.
Next Story