Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2021 11:58 PM GMT Updated On
date_range 10 July 2021 11:58 PM GMTകോവിഡ് പ്രതിരോധം: ഇരിട്ടിയിൽ നിയന്ത്രണം ശക്തമാക്കി
text_fieldsകോവിഡ് പ്രതിരോധം: ഇരിട്ടിയിൽ നിയന്ത്രണം ശക്തമാക്കി പടം irt police search കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻെറ ഭാഗമായി പൊലീസിൻെറയും ആരോഗ്യവകുപ്പിൻെറയും നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ പരിശോധനഇരിട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതി ൻെറ ഭാഗമായി ഇരിട്ടിയിൽ പൊലീസും ആരോഗ്യവകുപ്പും നിയന്ത്രണങ്ങൾ ശക്തമാക്കി. ശനിയാഴ്ച ഇരിട്ടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽപരിശോധന നടത്തി.ഇരിട്ടി നഗരസഭ നിലവിൽ ബി കാറ്റഗറിയിലാണ്. കോവിഡ് ചട്ടം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ നിർദേശം നൽകി. തിങ്കളാഴ്ചയോടെ മുഴുവൻ ജീവനക്കാരും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. കുഞ്ഞിരാമൻ, ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ വേണുഗോപാൽ, ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരി, എ.എസ്.ഐ ജോഷി സെബാസ്റ്റ്യൻ, സെക്ടറൽ മജിസ്ട്രേട്ട് ബി. ശ്രീലത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. അജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story