Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2021 11:58 PM GMT Updated On
date_range 10 July 2021 11:58 PM GMTപഴശ്ശി ഇക്കോ ടൂറിസം പദ്ധതി: പെരുമ്പറമ്പ് മഹാത്മാഗാന്ധി പാർക്കിന് പുനർജന്മം
text_fieldsപഴശ്ശി ഇക്കോ ടൂറിസം പദ്ധതി: പെരുമ്പറമ്പ് മഹാത്മാഗാന്ധി പാർക്കിന് പുനർജന്മം പടം irt Mahathmagandhi park പെരുമ്പറമ്പ് മഹാത്മാഗാന്ധി പാർക്ക് നവീകരിക്കുന്നതിൻെറ ഭാഗമായി ഉന്നതതല സംഘം പാർക്ക് സന്ദർശിക്കുന്നുഉന്നതതല സംഘം പാർക്ക് സന്ദർശിച്ചുഇരിട്ടി: പഴശ്ശി ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പായം പഞ്ചായത്തിലെ പെരുമ്പറമ്പ് മഹാത്മാഗാന്ധി പാർക്കിന് ശാപമോക്ഷമാവുന്നു. പഴശ്ശി ഇറിഗേഷൻ വകുപ്പ് വർഷങ്ങൾക്കുമുമ്പ് വനംവകുപ്പിന് കൈമാറിയ പെരുമ്പറമ്പിലെ നാലേക്കർ സ്ഥലത്ത് സ്ഥാപിച്ച മഹാത്മാഗാന്ധി പാർക്ക് നവീകരിക്കുന്നിൻെറ ഭാഗമായാണ് പ്രദേശത്ത് ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കാൻ നടപടികൾ ആരംഭിച്ചത്. ഇതിൻെറ ഭാഗമായി വനംവകുപ്പിൻെറ സി.സി.എഫ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സ്ഥലത്തെത്തി. ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിൻെറ ഭാഗമായി വനംവകുപ്പ് ഒരുമാസത്തിനുള്ളിൽ പദ്ധതി തയാറാക്കും. മുളകൾ ഉൾപ്പെടെയുള്ള മരങ്ങൾ വെച്ചു പിടിപ്പിക്കാനും ഏറുമാടങ്ങളും മറ്റ് വിശ്രമകേന്ദ്രങ്ങളും ഒരുക്കാനുമാണ് ആദ്യഘട്ട പദ്ധതി. പ്രാദേശികതലത്തിൽ ഇതിൻെറ സംരക്ഷണവും മേൽനോട്ടവും പരിപാലിക്കാനുമുള്ള ചുമതല പഞ്ചായത്തിന് കൈമാറും. ഇരിട്ടി -തളിപ്പറമ്പ‌് സംസ്ഥാന പാതയിൽ പെരുമ്പറമ്പിൽനിന്ന‌് അൽപം മാറി ഇരിട്ടി പുഴയോരത്തോട് ചേർന്നായിരുന്നു മഹാത്മാഗാന്ധി പാർക്ക‌് നിർമിച്ചിരുന്നത്. 30 വർഷത്തോളം പഴക്കമുള്ള പാർക്ക് പരിപാലനത്തിലെ അശ്രദ്ധമൂലം കാടുകയറിയും സാമൂഹികവിരുദ്ധരുടെ ശല്യവും മൂലം നശിച്ചിരുന്നു.പാർക്കിലെ മുഴുവൻ സാമഗ്രികളും പലവിധത്തിൽ നശിക്കുകയും നഷ്ടപ്പെടുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. പിന്നീട് ഇവിടം കന്നുകാലി മേച്ചിൽ സ്ഥലമായി മാറുകയായിരുന്നു. പഴശ്ശി പുഴയോരം ചേർന്നുള്ള സോഷ്യൽ ഫോറസ്ട്രിയുടെ അധീനതയിലുള്ള സ്ഥലത്താണ് പാർക്ക് എന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രമൊരുക്കുന്നതിന് വൻസാധ്യതകളാണ് ഇവിടെയുള്ളത്. പാർക്കിൽനിന്ന് അകംതുരുത്ത് ദ്വീപ്, എടക്കാനം, പഴശ്ശി അണക്കെട്ട് എന്നീ കേന്ദ്രങ്ങളിലേക്ക് ജലയാത്ര ഉൾപ്പെടെയുള്ള വിനോദയാത്ര സംവിധാനം ഒരുക്കാനാവും. കണ്ണൂർ വിമാനത്താവളവും കുടക് ടൂറിസം മേഖലയും ഉൾപ്പെടുത്തി ഇരിട്ടി കേന്ദ്രീകരിച്ച് ടൂറിസം രംഗത്ത് പുതിയ കുതിച്ചുചാട്ടമുണ്ടാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.പുനർനിർമിക്കാനും വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നതിനുമായി പായം പഞ്ചായത്ത‌് ഭരണസമിതി സർക്കാറിന‌് നൽകിയ അപേക്ഷയെ തുടർന്നാണ് പാർക്ക‌് പുനരുദ്ധരിക്കാൻ വനംവകുപ്പ് മുന്നോട്ടുവന്നത്. ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ വിനോദ്കുമാർ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, കണ്ണൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ പി. കാർത്തിക്, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നാരോത്ത്, ഇരിട്ടി ഫോറസ്റ്റർ ജിജിൽ, പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി, വൈസ് പ്രസിഡൻറ് എം. വിനോദ് കുമാർ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.എൻ. ജെസി, പഞ്ചായത്ത് സെക്രട്ടറി ടി.ഡി. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നതതല സംഘം പാർക്ക് സന്ദർശിച്ചത്.
Next Story