Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതളിപ്പറമ്പ് ജമാഅത്ത്...

തളിപ്പറമ്പ് ജമാഅത്ത് ട്രസ്​റ്റ്​ കമ്മിറ്റി പിരിച്ചുവിടണമെന്ന്

text_fields
bookmark_border
തളിപ്പറമ്പ് ജമാഅത്ത് ട്രസ്​റ്റ്​ കമ്മിറ്റി പിരിച്ചുവിടണമെന്ന് തളിപ്പറമ്പ്: തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്​റ്റ്​കമ്മിറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്​ അന്വേഷിക്കണമെന്നും​ സമിതി പിരിച്ചുവിടണമെന്നും തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ കാലാവധി മൂന്നു വർഷമാണ്. 2015 - 18 കാലഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് ഇപ്പോഴും ഭരണം നടത്തുന്നത്. ആറു വർഷത്തിനിടെ വലിയ സാമ്പത്തിക തിരിമറികൾ നടന്നതായും ഭാരവാഹികൾ പറഞ്ഞു​. ട്രസ്​റ്റ്​ കമ്മിറ്റിയുടെ കീഴിലുള്ള നിരവധി സ്വത്തുക്കൾ അന്യാധീനപ്പെട്ടു. വഖഫി​ൻെറ ഉന്നമനത്തിനായി ചെലവഴിക്കുകയോ അക്കൗണ്ട് വിശദാംശങ്ങളൊന്നും വഖഫ് ഓഡിറ്റിൽ കാണിക്കുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ സംരക്ഷണ സമിതി നിയമ നടപടിയിലേക്ക് നീങ്ങും. ട്രസ്​റ്റ്​ കമ്മിറ്റിക്ക് കീഴിലുള്ള ഖബർസ്ഥാൻ ഭൂമിയിലാണ് മാലിന്യ പ്ലാൻറ്​ നിർമിച്ചിരിക്കുന്നത്. പ്ലാൻറ്​ നീക്കം ചെയ്ത് ഖബർസ്ഥാന്‍റെ സ്ഥലം വീണ്ടെടുക്കണം. വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാൻ സർക്കാർ ഇടപെടണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സമിതി ചെയർമാൻ സി. അബ്​ദുൽ കരീം, ജനറൽ സെക്രട്ടറി സിദ്ദീഖ് കുറിയാലി, ട്രഷറർ കെ.പി.എം. റിയാസുദ്ദീൻ, വൈസ് പ്രസിഡൻറ്​ എം.പി. റഫീഖ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story