Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചുരം കടക്കാൻ ഇനി...

ചുരം കടക്കാൻ ഇനി തടസ്സമില്ല

text_fields
bookmark_border
ചുരം കടക്കാൻ ഇനി തടസ്സമില്ലകേരള, കർണാടക ആർ.ടി.സി ബംഗളൂരു സർവിസുകൾ 12 മുതൽകണ്ണൂർ: കോവിഡ്​ രണ്ടാം തരംഗ ലോക്​ഡൗണിനെ തുടർന്ന്​ നിർത്തിവെച്ച കേരള, കർണാടക ആർ.ടി.സി ബസ്​ സർവിസുകൾ പുനരാരംഭിക്കുന്നു. ലോക്​ഡൗണിൽ കുടുങ്ങിയ നിരവധി മലയാളികൾക്ക്​ ആശ്വാസമായി ജൂലൈ 12 മുതലാണ്​ സർവിസുകൾ തുടങ്ങുക. ജില്ലയിൽ​ കണ്ണൂർ ഡി​േ​പ്പായിൽനിന്ന്​ മാത്രമാണ്​ ആദ്യഘട്ടത്തിൽ സർവിസുകൾ അനുവദിച്ചത്​. രാവിലെ 7.30, രാത്രി 9.30 എന്നിങ്ങനെ രണ്ട്​ ബസുകളാണ്​ ബംഗളൂരുവിലേക്ക്​ സർവിസ്​ നടത്തുക. ഇവ തിരിച്ച്​ രാത്രി 9.30നും രാവിലെ ഒമ്പതിനും കണ്ണൂരിലേക്ക് ​പുറപ്പെടും. തലശ്ശേരി, പയ്യന്നൂർ ഭാഗങ്ങളിൽ നിന്നും സർവിസ്​ തുടങ്ങണമെന്നാണ്​​​ യാത്രക്കാരുടെ ആവശ്യം. അന്തർ സംസ്ഥാന ​ഗതാ​ഗതത്തിന് തമിഴ്നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവിസുകളാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്​. കർണാടക സർക്കാറി​ൻെറ ആർ.ടി.സി ബസുകളും തിങ്കളാഴ്​ച മുതൽ ഓടിത്തുടങ്ങും. യാത്ര ചെയ്യേണ്ടവർ കർണാടക സർക്കാറി​ൻെറ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ നെ​ഗറ്റിവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സിൻ എടുത്തതി​ൻെറ സർട്ടിഫിക്കറ്റോ യാത്രയിൽ കരുതണം. പെരുന്നാൾ, ഓണം തുടങ്ങിയ സീസണുകളിൽ നാട്ടിലേക്ക്​ വരാനിരിക്കുന്ന കൂടുതൽ മലയാളികൾക്ക്​ ബസ്​ സർവിസ്​ ആശ്വാസമാകും. കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറക്ക്​ അധിക സർവിസുകൾ നടത്താനാണ്​ കെ.എസ്​.ആർ.ടി.സി നീക്കം. ബസുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും Ente KSRTC എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ് ചെയ്യാം. ഡിപ്പോയിലെ കൗണ്ടറുകളിലും റിസർവേഷൻ ലഭ്യമാണ്​. മൈസൂരു വരെയുള്ള ബസുകൾ ഓടേണ്ട കാര്യത്തിൽ തീരുമാനമൊന്നുമായില്ല. യാത്രക്കാർ അധികമുണ്ടെങ്കിൽ മൈസൂരു ബസുകളും ഓടിക്കുമെന്നാണ്​ കരുതുന്നത്​. നിലവിൽ ബസുകൾ സർവിസ്​ നടത്താത്തതിനാൽ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ സ്വകാര്യ വാഹനങ്ങളിലാണ്​ ബംഗളൂരുവിൽനിന്നും മൈസൂരുവിൽനിന്നും ചുരംകടന്ന്​ ജില്ലയിലെത്തുന്നത്​. എൻജിനീയറിങ്​, മെഡിക്കൽ മേഖലകളിൽ ജോലിചെയ്യുന്നവരും വിദ്യാർഥികളും വ്യാപാരികളുമടക്കം ജില്ലയിലെയും മാഹിയിലെയും നിരവധിപേരാണ്​ ബംഗളൂരു, മൈസൂരു, കുടക്​ ഭാഗങ്ങളിലുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story