Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2021 12:03 AM GMT Updated On
date_range 8 July 2021 12:03 AM GMTഫസൽ വധക്കേസ്: പ്രതികളാക്കപ്പെട്ടവരെല്ലാം നിരപരാധികൾ -എം.വി. ജയരാജൻ
text_fieldsഫസൽ വധക്കേസ്: പ്രതികളാക്കപ്പെട്ടവരെല്ലാം നിരപരാധികൾ -എം.വി. ജയരാജൻകണ്ണൂർ: ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിധി സ്വാഗതാര്‍ഹമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിയും വിധത്തില്‍ സത്യസന്ധമായി സി.ബി.ഐ, ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണം. ഇപ്പോള്‍ കേസില്‍ പ്രതികളാക്കപ്പെട്ടവരെല്ലാം നിരപരാധികളാണ്. യഥാർഥ പ്രതികളായ കുപ്പി സുബീഷിൻെറയും ഷിനോജിന്‍റെയും വെളിപ്പെടുത്തല്‍ സി.ബി.ഐയുടെ പക്കലുണ്ട്. സുബീഷ് സ്വമേധേയ നല്‍കിയ മൊഴിയാണിത്. കാരായി രാജനും കാരായി ചന്ദ്രശേഖരനും ഫസലിൻെറ കൊലപാതകത്തില്‍ ഒരു ബന്ധവുമില്ല. ഈ നിരപരാധികളെയാണ് ഒമ്പത് കൊല്ലത്തിലേറെ ജയില്‍വാസവും നാടുകടത്തലുമായി ശിക്ഷിച്ചതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Next Story